ചാലക്കുടി: വയനാട് ദുരിതബാധിതർക്ക് എഐവൈഎഫിന്റെ നേതൃത്വത്തിൽ 10 വീട് നിർമ്മിച്ചുനൽകുന്നതിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി എഐവൈഎഫ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കട്ടനും പാട്ടും ജനകീയ തട്ടുകട ചാലക്കുടി ജനതയേറ്റെടുത്തു. ചാലക്കുടി ട്രാംവേ റോഡിലെ ബസ് സ്റ്റോപ്പ് പരിസരത്ത് ആരംഭിച്ച ജനകീയ തട്ടുകട പ്രശസ്ത സിനി ആർട്ടിസ്റ്റ് ശ്രീരേഖ സന്ദീപ് തട്ടുകട മസാലദോശ ഉണ്ടാക്കി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി സി സജിത്ത് അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎയും സിപിഐയുടെ മുതിർന്ന നേതാവുമായ എ കെ ചന്ദ്രൻ, ചാലക്കുടി എംഎൽഎ സനീഷ്കുമാർ ജോസഫ്, ചാലക്കുടി ഫറോന പള്ളി വികാരി ഫാദർ വർഗ്ഗീസ് പാത്താടൻ, ചാലക്കുടി ടൗൺ ഇമാം ഹുസൈൻ ബാഖവി, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം ടി പ്രദീപ്കുമാർ, സിപിഐ(എം) ഏരിയ സെക്രട്ടറി കെ എസ് അശോകൻ, സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, കോൺഗ്രസ്സ് ഐ ബ്ലോക്ക് പ്രസിഡന്റ് വി ഒ പൈലപ്പൻ, ചാലക്കുടി നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, എൽഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ സി എസ് സുരേഷ്, ചാലക്കുടി നഗരസഭ യുഡിഎഫ് പാർളിലിമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, ചാലക്കുടി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ എ ഉണ്ണികൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജോയ് മൂത്തേടൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം പി എം വിജയൻ, ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ, സിപിഐ(എം) ലോക്കൽ സെക്രട്ടറി കെ എ അജിതൻ, കേരള കോൺഗ്രസ്സ് നേതാവ് അഡ്വ. പി ഐ മാത്യു, എൻ സി പി മണ്ഡലം പ്രസിഡന്റ് സി പി സജീവ്, പുഴ സംരക്ഷണ സമിതി കൺവീനർ എസ് പി രവി, ചാലക്കുടി നഗരസഭ മുൻ ചെയർമാൻ ഉഷ പരമേശരൻ, മുൻ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, നഗരസഭ കൗൺസിലർമാരായ ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ, അഡ്വ. ബിജു എസ് ചിറയത്ത്, കെ എസ് സുനോജ്, പ്രീതി ബാബു, ലില്ലി തോമാസ്, വൽസൻ ചമ്പക്കര, ജോജി കാട്ടാളൻ, കോടശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് റിജു മാവേലി, യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ഡോ. വൽസലൻ വാതുശ്ശേരി, തത്വമസി ചെയർമാൻ എം ഡി ജെയിംസ്, കാറ്ററിംങ്ങ് അസോസിയേഷൻ നേതാക്കളായ ജിജൻ മത്തായീസ്, ജോഷി പുത്തരിക്കൽ, വ്യാപാരി വ്യവസായി നേതാക്കളായ ജോബി മേലേടൻ, റെയ്സൻ ആലുക്ക, വായനശാല പ്രതിനിധി ഷാജി തണ്ടാംപറമ്പിൽ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി പി വി വിവേക്, മണ്ഡലം സെക്രട്ടറി എം ഡി പ്രവീൺ, സിപിഐ ലോക്കൽ അസിസ്റ്റൻറ് സെക്രട്ടറി ബീന ഡേവീസ് എന്നിവർ സംസാരിച്ചു.
റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ, സാംസ്ക്കാരിക സംഘന പ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ, വിവിധ യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ചാലക്കുടിയുടെ പ്രിയപ്പെട്ട കലാകാരൻമാരായ കലാഭവൻ ജയൻ, പ്രദീപ് പൂലാനി, മുരളി ചാലക്കുടി, ബാബു ചാലക്കുടി, ഷിജു അങ്കമാലി, അയ്യപ്പദാസ്, രഞ്ചു ചാലക്കുടി, ബാബു ചാലക്കുടി, സുബീഷ് ഗിന്നസ്, രജീവ് കലാഭവൻ, പോൾ മാളക്കാരൻ, കെ കെ മാർഷൽ, നസീർ, ഷാജു മണലായി, കുമാരി കാവ്യ, ശ്യാംലാൽ കോനൂര് തുടങ്ങിയവരുടെ പാട്ടുകളും കലാപരിപാടികളും തട്ടുകടയെ കൂടുതൽ ജനകീയമാക്കി. തട്ടുകടയിൽ വെച്ച് കലാകാരൻ കൃഷ്ണൻ ഉറുമ്പൻകുന്ന് വരച്ച ചിത്രം എഐവൈഎഫ് പ്രവർത്തകർക്ക് കൈമാറുകയും അത് ലേലം ചെയ്ത് ലഭിച്ച തുക ഭവന നിർമ്മാണ ഫണ്ടിലേക്ക് കൈമാറുകയും ചെയ്തു.