ന്യൂഡൽഹി: രാജസ്ഥാനിലെ അജ്‌മീർ ദർഗ നിർമിച്ചത് ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹർജിയില്‍ രാജസ്ഥാനിലെ അജ്മീര്‍ ജില്ലാ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. ദര്‍ഗ നിലനില്‍ക്കുന്ന സ്ഥലത്ത് സങ്കട് മോചന്‍ മഹാദേവ ക്ഷേത്രം നിലനിന്നിരുന്നു എന്ന ആരോപണം ഉന്നയിച്ച് ഹിന്ദുസേന എന്ന സംഘടനയുടെ പ്രസിഡന്റായ വിഷ്ണു ഗുപ്ത എന്നയാളാണ് ഹർജി നല്‍കിയിരിക്കുന്നത്. ദര്‍ഗ പൊളിച്ചുനീക്കണമെന്നും പ്രദേശത്ത് പ്രാര്‍ഥിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഉത്തർപ്രദേശിൽ വാരാണസി ജ്ഞാൻവാപി, മഥുര ഷാഹി ഈദ്‌ഗാഹ്, സംഭാൽ മസ്‌ജിദ്, മധ്യപ്രദേശിലെ കമൽ–-മൗല മസ്‌ജിദ് കേസുകൾക്ക് പിന്നാലെയാണ് അജ്‌മീരിലും സംഘപരിവാർ നീക്കം.
സംഘപരിവാർ വിളിച്ച ‘കാശി, മഥുര ബാക്കി ഹേ’ എന്ന മുദ്രാവാക്യം നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിന്റെ കാലത്ത് വിപുലീകരിക്കയാണ്. ഡൽഹിയിൽ അടക്കം ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിൽ സംഘപരിവാർ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അജ്മീര്‍ ദര്‍ഗ കമ്മിറ്റിക്കും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും ന്യൂഡല്‍ഹിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഓഫീസിനും മറുപടി ആവശ്യപ്പെട്ട് സിവില്‍ ജഡ്ജി മന്‍മോഹന്‍ ചന്ദേല്‍ നോട്ടീസ് അയച്ചതായി ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ യോഗേഷ് സിരോജ പറഞ്ഞു. ഷെയ്ഖ് മുയീനുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയായ അജ്മീര്‍ മുസ്ലിംകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.
വാരാണസി, മഥുര, ധാറിലെ ഭോജ്ശാല എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള പ്രധാന ആരാധനാലയങ്ങള്‍ക്ക് സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് ഇത്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ പള്ളിയില്‍ സര്‍വേ നടത്താനുള്ള പ്രാദേശിക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് കോടതിയുടെ നടപടി. പഴയ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അജ്മീര്‍ ഷരീഫ് ഉള്‍പ്പെട്ട കേസില്‍ സംഘ്പരിവാര്‍ സംഘടനയായ ഹിന്ദു സേനയുടെ തലവന്‍ വിഷ്ണു ഗുപ്ത ഹരജിക്കാരനാണ്. അജ്മീര്‍ ദര്‍ഗയെ സങ്കട് മോചന മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അടുത്ത വാദം ഡിസംബര്‍ 20ന് നടക്കും.