മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഭാവന നൽകാൻ മുന്നിട്ടെത്തുന്നവരിൽ നിരവധി കുരുന്നുകളുമുണ്ട്. അത്തരത്തിൽ തന്റെ നാളിതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഭാവന നൽകിയിരിക്കുകയാണ് അക്ഷജ്. നമ്മൾ കരുതലിനേയും ചേർത്തു നിർത്തലിനേയും കുറിച്ച് പറയുമ്പോൾ അക്ഷജ് സ്വന്തം പ്രവർത്തിയിലൂടെ അത് പ്രവർത്തികമാക്കി. വയനാടിന്റെ മണ്ണിൽ ദുഃഖം പേമാരിയായി മാറുമ്പോൾ ഭരണിക്കാവിലെ വീട്ടിൽ താൻ നാളിതുവരെ സ്വരൂപിച്ച വച്ച തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഭാവന നൽകിയതിലൂടെ ഈ കൊച്ചുമിടുക്കൻ ഒരു നാടിന്റെ ഹീറോ ആയിരിക്കുകയാണ്.
അക്ഷജ് സ്വന്തം ഇഷ്ടപ്രകാരമാണ് ദുരിതാശ്വാസ നിധിയിലേക്ക് സഭാവന നൽകാമെന്ന തീരുമാനം കൈക്കൊണ്ടത്. മകന്റെ തീരുമാനം മാതാപിതാക്കൾക്കു അഭിമാനമാണ് സമ്മാനിച്ചത്. എഐവൈഎഫ് ഭരണിക്കാവ് മണ്ഡലം സെക്രട്ടറി അഡ്വ. അമൽ രാജിന്റെ മകനാണ് അക്ഷജ്. തന്റെ തീരുമാനത്തിലൂടെ ഇപ്പോൾ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ മിടുക്കൻ.
അച്ഛന്റെയും അമ്മയുടെയും കൈയിൽ നിന്നും ശേഖരിച്ച നാണയതുട്ടുകൾ അടങ്ങിയ അവന്റെ സമ്പാദ്യം സിപിഐ ആലപ്പുഴ ജില്ല എക്സിക്യൂട്ടീവ് അംഗം കെ ജി സന്തോഷിനെ ഏല്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. എൻ ശ്രീകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ആദർശ് ശിവൻ തുടങ്ങിയവർ പങ്കാളികളായി.