Tuesday, January 28, 2025
spot_imgspot_img
HomeIndiaഅലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും: സുപ്രീംകോടതി

അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും: സുപ്രീംകോടതി

ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരം അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. ഏഴംഗബെഞ്ചില്‍ ഭിന്നവിധിയാണുണ്ടായത്. ചീഫ് ജസ്റ്റിസാണ് ഭൂരിപക്ഷവിധി വായിച്ചത്.

സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് വിധി. 2006ലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി.

ന്യൂനപക്ഷ പദവിയില്ലെങ്കില്‍ മറ്റ് പൊതുസർവകലാശാലകള്‍ക്ക് സമാനമായി അധ്യാപകർക്കും വിദ്യാർഥികള്‍ക്കും സംവരണനയങ്ങള്‍ അലിഗഡ് സർവകലാശാലയും നടപ്പാക്കേണ്ടതായി വരും. ന്യൂനപക്ഷ പദവി സുപ്രീംകോടതി ശരിവെക്കുകയാണെങ്കില്‍ സർവകലാശലയ്ക്ക് 50 ശതമാനം സംവരണം മുസ്ലിം വിദ്യാർഥികള്‍ക്ക് നല്‍കാനാകും.

നിലവില്‍ സംസ്ഥാനത്തിന്റെ സംവരണനയങ്ങളൊന്നും സർവകലാശാല പിന്തുടരുന്നില്ല. എന്നാല്‍, മറ്റൊരു സംവരണനയം സർവകലാശാലയ്ക്കുണ്ട്. സർവകലാശാലയുടെ അഫിലിയേറ്റഡ് സ്കൂളുകളിലും കോളേജിലും പഠിക്കുന്ന വിദ്യാർഥികള്‍ക്കാണ് പകുതി സീറ്റുകളും നീക്കിവെച്ചിരിക്കുന്നത്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares