കോടാലി: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉന്നയിച്ച് എഐവൈഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യാ മാർച്ചിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം കേരള റവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം കമ്മറ്റി അംഗം ഷൈജു കാട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. പുതുക്കാട് മണ്ഡലത്തിലെ വെള്ളിക്കുളങ്ങര കടമ്പോട് സിപിഐ, എഐവൈഎഫ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആണ് മത്സരം കോടാലി പഞ്ചായത്ത് ഗ്രൗണ്ടിൽ നടത്തിയത്.
നാൽപത്തി രണ്ട് ടീമുകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും പങ്കെടുത്ത മത്സരത്തിൽ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് വടം കൈമാറി മത്സരം ആരംഭിച്ചു. മുഖ്യ അത്ഥിതിയായി പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ,സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ സെക്രട്ടറി വി എസ് പ്രിൻസ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം വി കെ വിനീഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.