ഏപ്രിൽ 17 ന് ഇസ്ലാമാബാദിൽ പ്രവാസികളുടെ ഒരു സമ്മേളനത്തിൽ സംസാരിക്കവെ, പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ നടത്തിയ ഒരു പ്രസംഗം ശാന്തമായി പോയിരുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിനു വിള്ളൽ വീഴ്ത്തി. ആ ഹീനമായ വാക്കുകൾ പഹൽഗാമിൽ 26 ജീവനുകൾ പൊലിയുന്നതിനു കാരണമായി.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി പാകിസ്ഥാന്റെ ഭരണം ശക്തരായ സൈനിക മേധവികഖളുടെ കൈകളിലാണ്. പേരിനു ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലേറ്റുന്ന ഒരു ഭരണം ഉണ്ടെങ്കിലും ഭാരിച്ച കാര്യങ്ങളിൽ അന്തിമ വാക്ക് സൈന്യത്തിന്റെ തന്നെ ആയ ഒരു രാജ്യം. പാകിസ്ഥാൻ ഇപ്പോൾ പട്ടാള ഭരണത്തിന് കീഴിലല്ലെങ്കിലും, രാജ്യത്ത് സർക്കാർ തലത്തിലെ ഉയർന്ന വ്യക്തിയെക്കാൾ അധികാരമുള്ളയാൾ സൈനിക മേധാവിതന്നെയാണ്.
ആരാണ് ജനറൽ അസിം മുനീർ?
ജനറൽ ഖമർ ജാവേദ് ബജ്വയുടെ പിൻഗാമിയായാണ് അസിം മുനീർ പാക് സൈന്യത്തിന്റെ തലവനാകുന്നത്. മുഴുവൻ പേര് സയ്യിദ് അസിം മുനീർ അഹമ്മദ് ഷാ എന്നാണ്. അധികാരത്തിലെത്തി അന്നു മുതൽ പാക് സർക്കാരിലെ ഒരോ നേതാക്കളെക്കാൾ അധികാരം അസിമിനുണ്ടായിരുന്നു. പിന്നീട് അയാൾ സൈന്യത്തിന്മേലും സർക്കാരിന്മേലും എന്തിനധികം പരമോന്നത നീതി പീഠമായ സുപ്രീം കോടതിയെ പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് വളരാൻ അയാൾക്കായി.
1971 ലെ യുദ്ധത്തിന് ശേഷം ഇന്ത്യ പാകിസ്ഥനെതിരെ നടത്തിയ പ്രത്യാക്രമണത്തിൽപരമോന്നത ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർക്കുകയും 31 പേർ കൊല്ലപ്പെടുകയും ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് ശേഷം ‘പ്രവർത്തിക്ക് മറുപടി’ നൽകുമെന്ന് പാകിസ്ഥാൻ പ്രതിജ്ഞ എടുത്തിരുന്നു.
പഹൽഗാമിൽ 26 നിരപരാധികളും നിരായുധരുമായ ഇന്ത്യക്കാരെ കൊലപ്പെടുത്തിയതിന് മറുപടിയായിരുന്നു ഇന്ത്യ നടത്തിയ വ്യോമാക്രമണം.
ഇന്ത്യയുടെ ആക്രമണത്തിന് എങ്ങനെ മറുപടി നൽകണമെന്ന് തീരുമാനിക്കാനുള്ള പൂർണ ഉത്തരവാദിത്വം പാകിസ്ഥാൻ സർക്കാർ സൈന്യത്തിന് നൽകിയിരുന്നു. ജനറൽ മുനീറായിരുന്നു കാര്യങ്ങളുടെ തീരുമാനമെടുക്കുന്നതിൽ മുൻപിൽ. ശനിയാഴ്ച്ച പാകിസ്ഥിൽ കയറി ഇന്ത്യ മിസൈലുകൾ പ്രയോഗിച്ചതായി ആരോപണം വന്ന ശേഷം പാകിസ്ഥാൻ പ്രത്യാക്രമണത്തിന് തയ്യാറായി.
മുൻ സൈനിക മേധാവികളിൽ നിന്ന് മുനീറിനെ വേറിട്ടയാളാക്കുന്നത് അയാൾ ഒരു സൈനിക കുടുംബത്തിൽ നിന്നല്ല പാകിസ്ഥാൻ പട്ടളത്തിന്റെ പരമാധികരിയായി മറിയത് എന്നതാണ്. വിഭജന സമയത്ത് മുനീറിന്റെ കുടുംബം ഇന്ത്യയിലേക്ക് പാലായനം ചെയ്തിരുന്നു. റാവൽപിണ്ടിയിലെ പള്ളി ഇമാമും സ്കൂൾ അധ്യാപകനുമായ സെയദ് സർവാർ മുനീറിന്റെ മകനായി ജനിച്ച അസീം മുനീർ കടുത്ത യാഥാസ്ഥാതികനാണ്. ജെയ്ഷെ മുഹമ്മദ് അടക്കമുള്ള കടുത്ത ഇന്ത്യാ വിരുദ്ധ, ഭീകരവാദികളെ ഒപ്പം കൂട്ടിയാണ് അസിം മുനീർ പാകിസ്ഥാന്റെ കടിഞ്ഞാൺ പിടിച്ചെടുക്കാൻ ശ്രമിച്ചത്.
കൗമാര കാലത്ത് ഒരു ഫാസ്റ്റ് ബൗളറായിരുന്നു സയ്യിദ് അസിം മുനീർ അഹമ്മദ് ഷാ. എന്നാൽ അതുപോലെ വേഗത്തിലെടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന കാഴ്ചയാണ് ഇപ്പോൾ പാകിസ്ഥാൻ ചെന്നുപെട്ട അവസ്ഥയിൽ നിന്ന് വ്യക്തമാകുന്നത്. എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനം അസിം മുനീറിന്റെ കഴിവായി കണക്കാക്കിയിരുന്നെങ്കിൽ, ഇപ്പോൾ തീവ്രവാദികളെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ തിരിഞ്ഞത്, ഒരു തിരുത്താനാവാത്ത തെറ്റായാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.
2016ൽ സൈനിക ഇന്റലിജൻസ് ഡയറക്ടറായും, 2018ൽ ഐഎസ്‌ഐയുടെ തലവനായും മാറി. 2019ൽ തന്റെ പുതിയ ഭാര്യ അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുനീർ അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറിയിച്ചതോടെ, പ്രധാനമന്ത്രിയുമായുള്ള മുനീറിന്റെ ബന്ധം വഷളായിരുന്നു. ഇതിന് മറുപടിയായി പ്രധാനമന്ത്രി മുനീറിനെ ഐഎസ്‌ഐയിൽ മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഇത് ഖാനും സൈനിക ജനറൽമാരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു.
ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടെങ്കിലും, സേന മറ്റൊരു വലിയ സ്ഥാനം നൽകി. പിന്നീട് 2022ൽ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ജനറൽ അസിം മുനീറിനെ സൈനിക മേധാവിയായി തിരഞ്ഞെടുത്തു.
രാഷ്ട്രീയ നേതൃത്വത്തിന് തെല്ലും ശക്തിയില്ലാത്ത പാകിസ്ഥാനിൽ സേനാത്തലവനാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് വ്യക്തമാണ്. യുദ്ധവെറി തലയ്ക്ക് പിടിച്ചപ്പോൾ, നേരിട്ട് ഏറ്റുമുട്ടാൻ കഴിവില്ലാത്ത ഒരു സൈന്യത്തിന്റെ നായകൻ പിന്തുണച്ച തീരുമാനമായിരുന്നു ഇന്ത്യക്കെതിരായ ഭീകരാക്രമണം. ഇന്ത്യ അതിന് അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ പതറിയ പാക് സൈനിക തലവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാകുമെന്ന് വേണം അനുമാനിക്കാൻ.