തിരുവനന്തപുരം: നിയമസഭ സ്പീക്കർ പാനൽ മുഴുവൻ വനിതകൾ. ഭരണപക്ഷത്തു നിന്നും സി കെ ആശ, യു പ്രതിഭ എന്നിവർക്കു പുറമെ പ്രതിപക്ഷ എംഎൽഎ ആയ കെ കെ രമയെയും പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്.
സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇത് അംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുകയായിരുന്നു. സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ സഭയിൽ ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനൽ.