Thursday, November 21, 2024
spot_imgspot_img
HomeIndiaപെൺ കരുത്തിൽ എഐടിയുസി, അമർജീത് കൗർ അമരത്ത് തുടരും

പെൺ കരുത്തിൽ എഐടിയുസി, അമർജീത് കൗർ അമരത്ത് തുടരും

ആലപ്പുഴ: എഐടിയുസി ദേശീയ ജനറൽ സെക്രട്ടറിയായി അമർജീത് കൗറിനെ വീണ്ടും തെരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റയായി രമേന്ദ്ര കുമാറിനെയും വൈസ് പ്രസിഡന്റായി കെ പി രാജേന്ദ്രനെയും വർക്കിം​ഗ് പ്രസിഡന്റായി ബിനോയ് വിശ്വത്തെയും കമ്മറ്റി തെരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് അമർജീത് കൗർ എഐടിയുസിയുടെ തലപ്പത്തെത്തുന്നത്.

1936-ൽ എഐടിയുസി ജനറൽ സെക്രട്ടറിയായി മണിബെൻ കാര തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം സ്വതന്ത്ര ഇന്ത്യയിലെ ഒരു കേന്ദ്ര ട്രേഡ് യൂണിയന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് അമർജീത്ത് കൗർ. 1979ൽ എഐഎസ്എഫിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി കൗർ. ഏഴ് വർഷക്കാലം എഐഎസ്എഫിനെ നയിച്ചു.തൊഴിലാളി പ്രശ്നങ്ങൾക്ക് ഒപ്പം നിൽക്കാനുള്ള അമർജീത് കൗറിന്റെ തീരുമാനമാണ് ഡൽഹിയിലെ ടെക്‌സ്‌റ്റൈൽസ്, മിൽ സമരങ്ങളിൽ വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് ഇടപെടുന്നതിലേക്ക് നയിച്ചത്. 1999 മുതൽ 2002 വരെ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എൻഎഫ്ഐഡബ്ല്യു) ജനറൽ സെക്രട്ടറിയായി.

ഇന്ന് വൈകിട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി അമർജീത്ത് കൗർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കാനം രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, എഐടിയുസി ദേശീയ സെക്രട്ടറിമാരായ രാമകൃഷ്ണ പാണ്ഡ, വാഹിദ നിസാം തുടങ്ങിയവർ പങ്കെടുക്കും. സ്വാഗതസംഘം വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ് നന്ദി പറയും. 

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares