ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ ഞെട്ടിച്ച് അമേഠിയിൽ സ്മൃതി ഇറാനിക്ക് തോൽവിയിലേക്ക്. സോണിയ ഗാന്ധിയുടെ വിശ്വസ്ഥനായ കിഷോരി ലാൽ മുക്കാൽ ലക്ഷത്തിലേറെ വോട്ടുകൾക്കാണ് സ്മൃതിയെ മലർത്തിയടിച്ചത്. 2019 ൽ 55,120 വോട്ടിനായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി അമേഠിയുടെ മണ്ണിൽ ബിജെപിയുടെ കൊടി പാറിച്ചത്. 1998 ബിജെപിയുടെ സഞ്ജയ സിങ് കോൺഗ്രസിന്റെ സതീഷ് ശർമയെ 23,270 വോട്ടുകൾക്ക് പരാജയപ്പെടുത്തിയതിന് ശേഷമുള്ള ബിജെപി വിജയമായിരുന്നു 2019 ലേത്.1999-ൽ കന്നിയങ്കത്തിനിറങ്ങിയ സോണിയ ഗാന്ധി സഞ്ജയ സിങിനെ വീഴ്ത്തി മണ്ഡലം തിരിച്ചുപിടിച്ചതിന് ശേഷം 2004-ലും 2009-ലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.