ഓച്ചിറ:വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടുകൾക്കുള്ള ധനസമാഹാരണത്തിന് എഐവൈഎഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി ഹെൽപ്പ് ടു വിൻ എന്ന പേരിൽ കൂപ്പൺചലഞ്ച് സംഘടിപ്പിച്ചു. ചലഞ്ചിലൂടെ സമാഹരിച്ച 1,35,000 രൂപ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന് കൈമാറി. ഓച്ചിറ ടൗണിൽ എഐവൈഎഫ് ഓച്ചിറ മണ്ഡലം പ്രസിഡൻ്റ് ആർ നിധിൻരാജിൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചലഞ്ചിൻ്റെ സമ്മാനദാനവും മണ്ഡലം കമ്മിറ്റി പുതുതായി സംഘടിപ്പിച്ച ചായ പീടിക ചലഞ്ചും സിപിഐ ജില്ലാ അസി.സെക്രട്ടറി അഡ്വ: എം എസ് താര ഉദ്ഘാടനം ചെയ്തു.
പ്രശസ്ഥ സാഹിത്യകാരൻ ഡോ. വള്ളിക്കാവ് മോഹൻദാസ് സമ്മാനാർഹരായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സിപിഐ ഓച്ചിറ മണ്ഡലം സെക്രട്ടറി എസ് കൃഷ്ണകുമാർ, കൊല്ലം ജില്ല കമ്മിറ്റി അംഗം കടത്തൂർ മൺസൂർ, എഐവൈഎഫ് ജില്ല ജോയിൻ്റ് സെക്രട്ടറി ആർ ശരവണൻ, എക്സിക്യൂട്ടീവംഗം അഡ്വ. അനന്തു എസ് പോച്ചയിൽ, കേരള മഹിള സംഘം മണ്ഡലം സെക്രട്ടറി എസ് ഗീതാകുമാരി, പ്രസിഡൻ്റ് ഗേളി ഷൺമുഖൻ, എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എഐവൈഎഫ് ഓച്ചിറ മണ്ഡലം സെക്രട്ടറി അരവിന്ദ് സുരാജ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡൻ്റ് ആർ അഭിരാജ് നന്ദി രേഖപ്പെടുത്തി.