വയനാട് ദുരിത ബാധിതർക്ക് എഐവൈഎഫ് നിർമ്മിച്ച് നൽകുന്ന 10 വീടുകളുടെ ധനസമാഹരണത്തിൻ്റെ ഭാഗമായി വാടാനപ്പള്ളി മേഖല കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക മേഖല സെക്രട്ടറി എ ബി ബിജീഷ് , മണ്ഡലം സെക്രട്ടറി സാജൻ മുടവങ്ങാട്ടിലിന് കൈമാറി. എഐവൈഎഫ് മണലൂർ മണ്ഡലം ജോയിൻ്റ് സെക്രട്ടറി സജീഷ് വാലപ്പറമ്പിൽ, സിപിഐ മണ്ഡലം കമ്മിറ്റി മെമ്പർ അഷറഫ് വലിയകത്ത്, എൽസി അംഗം ജൂബുമോൻ, സിനീഷ്, രേവതി ചന്ദ്രൻ, അശ്വതി ചന്ദ്രൻ ,സായ് ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.