Thursday, November 21, 2024
spot_imgspot_img
HomeKeralaചരിത്രമാവർത്തിക്കാൻ യുവമഹാസാഗരം

ചരിത്രമാവർത്തിക്കാൻ യുവമഹാസാഗരം

ചേലക്കര: ആർത്തുപെയ്ത മഴയത്തും ചോരാതെ യുവതയുടെ ആവേശം. പൊരിവെയിലു മാറി പെട്ടെന്ന് മഴപെയ്യാൻ തുടങ്ങിയപ്പോഴും ചേലക്കരയുടെ ഗ്രാമവീഥികളിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിനായി വിജയ കാഹളം മുഴക്കുകയായിരുന്നു അവർ. യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടതുപക്ഷ യുവജന സംഘടനകളുടെ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘റൈഡ് വിത്ത് യു ആർ പ്രദീപ്” ബൈക്ക് റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ.

റൈഡ് വിത്ത് യു ആർ പ്രദീപ് എന്ന് ആലേഖനം ചെയ്ത വെള്ള ടീഷർട്ടുകൾ ധരിച്ച് ചെങ്കൊടികളുമായി ഇരുചക്രവാഹനങ്ങളിൽ പ്രദീപിന്റെ വരവറിയിച്ച് അവർ യാത്ര ആരംഭിച്ചു. തുറന്ന വാഹനത്തിൽ സ്വന്തം നാട്ടുകാരെ അഭിവാ ദ്യം ചെയ്ത് തീരാത്ത ആവേശ ത്തിൽ സ്ഥാനാർത്ഥിയും.

ഇന്നലെ ഉച്ചതിരിഞ്ഞ് പഴയന്നൂർ ബസ് സ്റ്റാന്റ് പരിസരത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. ചേലക്കരയുടെ വികസന നായകനായിരുന്ന കെ രാധാകൃഷ്ണൻ എംപിയും സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിൽ പങ്കെടുത്തു. പഴയന്നൂരിൽ നിന്നും ചെറുതുരുത്തിയിലേക്കുള്ള യാത്രയിൽ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ജനങ്ങൾ സ്വീകരണം നൽകി. പ്രായത്തിന്റേതായ അവശതകളുണ്ടെങ്കിലും കൊടിതോരണങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ വരുന്ന പ്രിയപ്പെട്ട മകനെ കാണാൻ വയോധികരും നിരത്തുകളിൽ സ്ഥാനം പിടിച്ചു. കൂടപ്പിറപ്പായവന് പിന്തുണയേകാൻ പ്രദീപിന്റെ ചങ്ങാതിമാരുമെത്തി.

റവന്യു മന്ത്രി കെ രാജൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ്, സിപിഐ(എം) ജില്ലാ സെക്രട്ടറി എം എം വർഗീസ്, എ സി മൊയ്തീൻ എംഎൽഎ, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം പി കെ ബിജു, രാജു അബ്രഹാം, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേ രി, പ്രസിഡൻ്റ് ബിനോയ് ഷബീർ, സംസ്ഥാന കൗൺ സിൽ അംഗം ടി പി സുനിൽ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, പ്രസിഡന്റ് അർജുൻ മുര ളീധരൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares