ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ച് ദേശീയതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് ആനിരാജ. അതിന്റെ ഭാഗമായി രാജ്യത്തെ വനിത സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വിഷയവുമായി ബന്ധപ്പെട്ട് സംഘടനകൾ ഇന്നലെ യോഗം ചേർന്നതായി എൻഎഫ്ഡബ്ല്യുഐ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു. ബ്രിജ് ഭുഷനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോകസഭാ സ്പീക്കർക്ക് വീണ്ടും കത്ത് നൽകുമെന്നും ആനിരാജ പറഞ്ഞു.
ബ്രിജ് ഭൂഷനെ സസ്പെന്റ് ചെയ്യണം. ലൈഗിംക അതിക്രമ കേസാണ് രജിസ്റ്റർ ചെയ്യ്തിട്ടുള്ളത്. വനിതകൾക്കു നേരെയുള്ള അതിക്രമത്തിൽ തുടർ നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും ആനിരാജ പറഞ്ഞു. അതേസമയം, പിടി ഉഷയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് വനിതാസംഘടനകളുടെ നിലപാട്. വിഷയത്തിൽ പിടി ഉഷയെയും കാണാൻ ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.