ന്യൂഡല്‍ഹി: കേരളത്തില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. കലാപം കാരണം പഠനം ഉപേക്ഷിക്കേണ്ടിവന്ന കുക്കി വിഭാഗത്തില്‍ നിന്നുള്ള 67 വിദ്യാര്‍ത്ഥികളാണ് ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.
വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ കണ്ടത്. വിഷയം മുഖ്യമന്ത്രി ശ്രദ്ധയോടെ കേട്ടെന്നും പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.