Friday, November 22, 2024
spot_imgspot_img
HomeKeralaവ്യാജ തിരിച്ചറിയൽ കാര്‍ഡ്: ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍; പിടിയിലായവർ രാഹുൽ മാങ്കൂട്ടത്തിന്റെ...

വ്യാജ തിരിച്ചറിയൽ കാര്‍ഡ്: ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍; പിടിയിലായവർ രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തർ

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാര്‍ഡ് ഉപയോഗിച്ച കേസില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി കസ്റ്റഡിയില്‍. അടൂര്‍ സ്വദേശി വികാസ് കൃഷ്ണയാണ് കസ്റ്റഡിയിലായത്. ഇതോടെ വ്യാജ ഐഡി കാര്‍ഡ് കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി.

കേസില്‍ മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരാണ് പിടിയിലായത്. അഭി വിക്രം യൂത്ത് കോൺ​ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് പിടിയിലായത്.

പിടിയിലായവരിൽ നിന്നു വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോ​ഗിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares