തൃശ്ശൂർ: അൻസിലിന്റെ 8-ാമത് രക്തസാക്ഷി ദിനം എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാടാനപ്പള്ളിയിൽ വച്ച് ആചരിച്ചു. വാടനപ്പള്ളി സെന്ററിൽ നടന്ന പതാക ഉയർത്തലും പുഷ്പാർച്ചനയും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി സഖാവ് ടി ടി ജിസ്‌മോൻ നിർവ്വഹിച്ചു.
തൃശ്ശൂർ ജില്ലയിലെ മണലൂർ മണ്ഡലത്തിലെ എഐവൈഎഫ് ചെട്ടിക്കാട് യൂണിറ്റ് സെക്രട്ടറിയും വാടാനപ്പിള്ളി മേഖല ജോയിന്റ് സെക്രട്ടറിയുമായിരുന്നു അൻസിൽ.
2014 നവംബർ 18ന് തൃപ്രയാർ ഏകാദശി കഴിഞ്ഞു മടങ്ങി വരുന്ന വഴിയിൽ, നാട്ടികയിൽ വെച്ച് കഞ്ചാവ് മയക്കുമരുന്ന് ഗുണ്ടാസംഘത്തിന്റെ അക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ അൻസിൽ ചികിത്സയിലരിക്കെ നവംബർ 20 ന് മരണപ്പെടുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം,ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിൽ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച ഈ ചെറുപ്പക്കാരന്റെ നഷ്ടം കുടുംബത്തിനും ആ പ്രദേശത്തിനും സംഘടനയ്ക്കും നികത്താനാവാത്തതാണെന്ന് ടി ടി ജിസ്മോൻ വ്യക്തമാക്കി.
സഖാവ് അൻസിൽ ഉയർത്തിപ്പിടിച്ച ഈ മഹത്തായ ആശയം വരുംതലമുറക്ക് കൂടി കൈമാറാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. നമ്മളിലൂടെ ഈ ആശയം കൈമാറുമ്പോൾ ഓരോ എഐവൈഎഫ് കാരനും സ്വയം സഖാവ് അൻസിലായി മാറുന്നു. അതിലൂടെ സഖാവ് അൻസിൽ നമ്മളിലൂടെ ജീവിക്കുമെന്നും ടി ടി ജിസ്മോൻ കൂട്ടിച്ചേർത്തു.
എഐവൈഎഫ് മണലൂർ മണ്ഡലം സെക്രട്ടറി സാജൻ മുളവങ്ങാട്ടിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സി കെ രമേഷ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ സഖാവ് കെ പി സന്ദീപ്,രാഗേഷ് കണിയാം പറമ്പിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് സി സി മുകുന്ദൻ എംഎൽഎ, കെ വി വിനോദൻ,വി ആർ മനോജ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീർ, ലോക്കൽ സെക്രട്ടറി ഷക്കീല ഉസ്മാൻ എന്നിവർ സംസാരിച്ചു.