തൃശ്ശൂർ: ധീര രക്തസാക്ഷി അൻസിലിന്റെ 8-ാo രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും സഖാവ് അൻസിൽ മെമ്മോറിയൽ പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന്റെയും നേതൃത്വത്തിൽ, ജില്ലാ പെയിൻ ആന്റ് പാലിയേറ്റീവ് കെയറിലേക്ക് രോഗീപരിചരണ സാമഗ്രികൾ കൈമാറി. തൃശ്ശൂർ ജില്ലയിലെ രോഗശയ്യയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാവുക എന്ന ഉദ്ദേശത്തൊടെയാണ് അൻസിൽ മെമ്മോറിയൽ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ രൂപീകരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഈ സംഘടന സേവന പ്രവർത്തനങ്ങളുമായി ജില്ലയിലുടനീളം പ്രവർത്തിച്ചുവരുകയാണ്.
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സഖാവ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, സംസ്ഥാന കമ്മിറ്റി അംഗം കനിഷ്കൻ വല്ലൂർ, ജില്ലാ വൈസ് പ്രസിഡന്റ് സാജൻ മണലൂർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, പ്രസിഡന്റ് അർജുൻ മുരളീധരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തകരായ ഡോക്ടർ സതീശൻ, ഡോക്ടർ കെ അരവിന്ദാക്ഷൻ, ഡോക്ടർ ദിവാകരൻ എന്നിവർ സംസാരിച്ചു.