Thursday, November 21, 2024
spot_imgspot_img
HomeKeralaലഹരിക്കെതിരെ ജനസദസ്സും മനുഷ്യചങ്ങലയും

ലഹരിക്കെതിരെ ജനസദസ്സും മനുഷ്യചങ്ങലയും

ആലപ്പുഴ: ലഹരി മരുന്ന് വ്യാപനത്തിനെതിരെ ജനസദസ്സും മനുഷ്യ ചങ്ങലയുമായി എഐവൈഎഫും കേരള മഹിളാ സംഘവും എഐഎസ്എഫും. ആലപ്പുഴ ജില്ലയിലെ 101 കേന്ദ്രങ്ങളിൽ ഫെബ്രുവരി 11 നാണ് പരിപാടി സംഘടിപ്പിക്കുന്നത്.മഹിളാ സംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈ രഞ്ജിത്. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് യു.അമൽ തുടങ്ങിയവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ലഹരി മരുന്നിന്റെ വ്യാപനം പ്രത്യേകിച്ച് യുവ തലമുറയെ വ്യത്യസ്ത രൂപങ്ങളിലും,ഭാവങ്ങളിലും ബാധിക്കുന്ന വിപത്തായി മാറി കഴിഞ്ഞിരിക്കുന്നതെന്നും ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ സമൂഹമാകെ തിരിച്ചറിയേണ്ടതുണ്ടെന്നും സംഘാടക സമിതി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലഹരി മരുന്നിന്റെ കെണിയിൽപ്പെടുന്നവരിൽ അധികവും യുവ തലമുറയിൽപ്പെടുന്നവരാണ്. ജീവിതം വഴിതെറ്റിക്കുന്ന ഈ ചതിക്കുഴികളെകുറിച്ച് അവർക്ക് വേണ്ടത്ര അറിവില്ല. അപകടം തിരിച്ചറിയുമ്പോൾ ഇതിൽ നിന്നും കരകയറുവാനാകാത്ത സ്ഥിതിയിലാകും. കേവലം കൗതുകത്തിനായി ആരംഭിക്കുന്ന ദുശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്ന് സമൂഹത്തെ കീഴ്പ്പെടുത്തും.ഒരിക്കലും തിരിച്ച് കയറാൻ പറ്റാത്ത മഹാഗർത്തത്തിലേക്കാണ് ലഹരി മരുന്നിന്റെ ഉപഭോക്താക്കൾ പതിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജാതി മത പ്രായ ഭേദമന്യേ ലഹരിയൊരുക്കുന്ന അപകട ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർദ്ധനവാകും ഭാവിയിൽ മാനവരാശി നേരിടുന്ന വലിയ വിപത്ത്. ഇതിനെതിരെ ശരിയായ അവബോധം ഉണ്ടാകണം.കൂട്ടായ യത്നം ഇതിനാവശ്യമാണ്‌.ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനസദസിലും മനുഷ്യ ചങ്ങലയിലും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കാളികളാകും. പൊതുപ്രവർത്തകർ,സാംസ്‌കാരിക പ്രവർത്തകർ ,വിവിധ സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ അണിനിരക്കും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares