ആലപ്പുഴ: ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം സമൂഹത്തിന് ഉണ്ടാക്കുന്ന ഗുരുതരമായ അപകടത്തിൽ നിന്നും മനുഷ്യർ ഒറ്റക്കെട്ടായി ചെറുത്തു നിൽക്കണം എന്ന് ആഹ്വാനം ചെയ്ത് ജനസദസ് സംഘടിപ്പിച്ചു. എഐവൈഎഫ് – എഐഎസ്എഫ് – കേരള മഹിളാ സംഘം എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ജനസദസ്സ് പ്രശസ്ത നാടക പ്രവർത്തകനും ദേശീയ അവാർഡ് നേടിയ അധ്യാപകനും ആയ ശ്രീ എംആർസി നായർ ഉദ്ഘാടനം ചെയ്തു.
എഐഎസ്എഫ് മാവേലിക്കര മണ്ഡലം സെക്രെട്ടറി സഖാവ് വിപിൻ ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഐവൈഎഫ് ചുനക്കര മേഖല സെക്രെട്ടറി സഖാവ് അരുൺ എസ് കരിമുളക്കൽ സ്വാഗതം പറഞ്ഞു. പാർട്ടി മണ്ഡലം സെക്രെട്ടറിയേറ്റ് അംഗം സഖാവ് കെ അശോക് കുമാർ, മണ്ഡലം കമ്മറ്റി അംഗം സഖാവ് ശ്രീകുമാർ എൻ എന്നിവർ ആശംസ അർപ്പിച്ചു. കേരള മഹിളാ സംഘം മാവേലിക്കര മണ്ഡലം പ്രസിഡന്റ് സഖാവ് എലിസബത്ത് ജോൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
എഐവൈഎഫ് മാവേലിക്കര മണ്ഡലം വൈസ് പ്രസിഡന്റ് സഖാവ് റാഷീദ് ബഷീർ നന്ദി പറഞ്ഞു.