ശ്രീലങ്കൻ പ്രസിഡൻ്റായി കമ്മ്യൂണിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ അധികാരമേറ്റു. നാഷണൽ പീപ്പിൾസ് പവർ പാർട്ടി നേതാവായ ദിസനായകെ 42.3 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. ശ്രീലങ്കയുടെ ഒൻപതാമത് പ്രസിഡൻ്റായാണ് ദിസനായകെ ചുമതലയേറ്റിരിക്കുന്നത്.
2019ലാണ് ദിസനായകെ ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് വെറും 3 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. കടുത്ത അഴിമതി വിരുദ്ധ നിലപാടു പുലര്‍ത്തുന്ന, സംവിധാനങ്ങളുടെ സുതാര്യത ആവശ്യപ്പെടുന്ന നേതാവെന്ന പ്രതീതിയാണ് ദിസനാകെയ്ക്കുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും ദിസനായകെ തന്റെ പ്രസംഗങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയ വിഷയങ്ങള്‍ ഇവയായിരുന്നു.