Thursday, November 21, 2024
spot_imgspot_img
HomeEntertainmentSportsപാരിസ് ഒളിമ്പിക്സ്: അർജന്റീനയോട് പരാജയപ്പെട്ടു; ബ്രസീൽ പുറത്ത്

പാരിസ് ഒളിമ്പിക്സ്: അർജന്റീനയോട് പരാജയപ്പെട്ടു; ബ്രസീൽ പുറത്ത്

ബ്രസീൽ അണ്ടർ 23 ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടാനാവാതെ പുറത്ത്‌. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ തോൽവി നേരിട്ടതോടെയാണ് നിലവിലെ സ്വർണ മെഡൽ ജേതാക്കളായ ബ്രസീൽ പുറത്തായത്. അർജന്റീനയ്ക്കെതിരെ എതിരില്ലാത്ത ഒരു ​ഗോളിനാണ് ബ്രസീലിന്റെ തോൽവി.

ജയത്തോടെ അർജന്റീന ടൂർണമെന്റിന് യോഗ്യത നേടി. തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്വർണമെന്ന ലക്ഷ്യമാണ് ഇതോടെ ബ്രസീലിന് നഷ്ടമായത്. 2004നു ശേഷം ആദ്യമായാണ് ബ്രസീൽ ഒളിമ്പിക് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ലൂസിയാനോ ഗോണ്ടു കളിയുടെ 77-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. 2004,2008 ഗെയിംസുകളിൽ ചാമ്പ്യന്മാരാണ് അർജന്റീന.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares