അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് ഉറപ്പ്. ടീം ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചതോടെ ഫുട്ബോൾ പ്രേമികളുടെ മനസിൽ ആരവമായി. അടുത്ത വർഷം അർജന്റീന കേരളത്തിൽ കളിക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കായിക ഉച്ച കോടിയുടെ ഭാഗമായി സ്വകാര്യ നിക്ഷേപം സംസ്ഥാനത്ത് വന്നു. ഇതിന്റെ ഭാഗമായാണ് അർജൻ്റീനിയൻ നാഷണൽ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചത്. പൂർണമായും സർക്കാർ നിയന്ത്രണത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. ഗോൾഡ് സിൽവർ മെർച്ചൻ്റ്സ്, സംസ്ഥാന വ്യാപാരിയുമായി ചേർന്ന് സംസ്ഥാനത്ത് അർജൻ്റീന ഫുട്ബോൾ ടീം മത്സരം നടത്തുമെന്നും മന്ത്രി വിശദമാക്കി.
കേരളത്തിൽ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് അർജന്റീന ഫുട്‌ബോൾ ടീം കത്ത് മുഖേന അറിയിപ്പ് നൽകുകയാണ് ചെയ്തത്. അടുത്തവർഷം അവസാനം കൊച്ചിയിൽ മത്സരം സംഘടിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ. സർക്കാരിന്റെ നിയന്ത്രണത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.