Friday, November 22, 2024
spot_imgspot_img
HomeKeralaആരിഫ് മുഹമ്മദ് ഖാൻ വെറും ആർഎസ്എസ് ഏജന്റ്, സർക്കാരിനെ സംരക്ഷിക്കാൻ എഐവൈഎഫ് മുൻ നിരയിൽ ഉണ്ടാകും:...

ആരിഫ് മുഹമ്മദ് ഖാൻ വെറും ആർഎസ്എസ് ഏജന്റ്, സർക്കാരിനെ സംരക്ഷിക്കാൻ എഐവൈഎഫ് മുൻ നിരയിൽ ഉണ്ടാകും: ടിടി ജിസ്മോൻ

തിരുവനന്തപുരം: കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസിന്റെ വെറുമൊരു ഏജന്റായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ചാൻസലർ പദവിയിലിരുന്നുകൊണ്ട് കേരളത്തിലെ സർവ്വകലാശാലകളെ തകർക്കുന്ന സമീപനങ്ങളാണ് ​ഗവർണറുടെ ഭാ​ഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. എഐവൈഎഫ് സംസ്ഥാന നേതൃത്വം തിരുവനന്തപുരത്ത് സംഘടിപ്പിച്ച് രാജ്ഭവൻമാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിനെക്കൊണ്ട് നടപ്പിലാക്കാൻ കഴിയാത്ത കാര്യങ്ങൾ ഒരു ​ഗവർണറെ കൂട്ടുപിടിച്ച് നടപ്പാക്കാനാവുമെന്നാണ് ഇപ്പോൾ ആർഎസ്എസ് ആലോചിക്കുന്നതെന്ന് ടി ടി ജിസ്മോൻ ആരോപിച്ചു. എന്തുകൊണ്ടാണ് ഒരു ​ഗവർണർക്കെതിരായി ഒരു ജനത ഒട്ടാകെ പ്രതിഷേധിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.കേരളത്തിൽ ​​ഗവർണർ പദവി അലങ്കരിക്കാൻ യോ​ഗ്യരായ നിരവധിപേർ വന്നിട്ടുണ്ട്. എന്നാൽ, എന്തുകൊണ്ടാണ് അവർക്കാർക്കെതിരെയും കേരള ജനത ഒറ്റക്കെട്ടായി ഇങ്ങനൊരു പ്രതിഷേധം സംഘടിപ്പിക്കാതിരുന്നത്. കാരണം, ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടെന്നത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകർക്കാനും ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഒരു സർക്കാരിനെ ഇല്ലാതാകുന്ന സമീപനമാണെന്നും ജിസ്മോൻ കുറ്റപ്പെടുത്തി.

കേരളത്തിൽ സർവകലാശാലയുടെ ചാൻസലർ ആയി ​ഗവർണർക്ക് അധികാരം നൽകിയത് കേന്ദ്രസർക്കാരാണ് എന്ന് ​ഗവർണർക്ക് ധാരണയുണ്ടെങ്കിൽ അത് തെറ്റാണ്.കേരളത്തിലെ നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ​സർവകലാശാലയുടെ ചാൻസലർ പദവിയിൽ ഗവർണറെ നിയമിച്ചിട്ടുള്ളത്. അത് കേരള നിയമസഭയിൽ ഒരു നിയമം പാസാക്കി കഴിഞ്ഞാൽ തീരാവുന്നതെയുള്ളു ​ഗവർണറുടെ ചാൻസലർ പദവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട് ​ഗവർണറുടെ പദവി തന്നെ അനാവശ്യമാണ് എന്ന അഭിപ്രായമാണ് എഐവൈഎഫ് മുന്നോട്ട് വയ്ക്കുന്നതെന്നും ജിസ്മോൻ പറഞ്ഞു.

കേരളത്തെിൽ 99 സീറ്റുകൾ നൽകി ജനങ്ങളാണ് രണ്ടാംവട്ടവും കമ്മ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിലേറ്റിയത്. ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേകിയ അധികാരം വെറുമൊരു ​ഗവർണറെ വച്ചുകൊണ്ട് നിയമവിരുദ്ധമായി, ഭരണഘടനവിരുദ്ധമായി ,ആ ​സർക്കാരിനെ ഇല്ലായ്മ ചെയ്യാമെന്നാണ് ആരിഫ് ഖാനും കേന്ദ്ര സർക്കാരും തീരുമാനിക്കുന്നതെങ്കിൽ അതിനെതിരായ പോരാട്ടം ശക്തമാക്കാൻ തന്നെയാണ് എഐവൈഎഫ് തീരുമാനിക്കുന്നതെന്ന് ജിസ്മോൻ വ്യക്തമാക്കി. ആർഎസ്എസിന്റെ നിലപാടുകൾക്കെതിരായി എന്നും എഐവൈഎഫ് സമരത്തിലാണ് ആ പ്രതിരോധവുമായി ഇനിയും തങ്ങൾ മുന്നിൽ തന്നെയുണ്ടാവുമെന്ന് ജിസ്മോൻ വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares