Saturday, November 23, 2024
spot_imgspot_img
HomeKeralaആരിഫ് മുഹമ്മദ്‌ ഖാൻ രാജി വെച്ചു ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ആവണം: ടി ടി ജിസ്‌മോൻ

ആരിഫ് മുഹമ്മദ്‌ ഖാൻ രാജി വെച്ചു ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ആവണം: ടി ടി ജിസ്‌മോൻ

സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെങ്കിൽ ​ഗവർണർ പദവി രാജിവച്ച് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിൽ പ്രവർത്തിക്കാൻ വെല്ലുവിളിച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. എഐവൈഎഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിനെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധ്യക്ഷനായി വരുകയാണെങ്കിൽ രാഷ്ട്രീയമായി നേരിടാൻ ഇവിടത്തെ ഇടതുപക്ഷ സർക്കാർ തയ്യാറാണെന്നാണ് എഐവൈഎഫിനു പറയാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ​ഗവർണർ പദവി തന്നെ അനാവശ്യമാണെന്നത് എഐവൈഎഫ് എത്രയോ നാളുകൾ മുമ്പ് തന്നെ പറയുന്നതാണ്. ​ഗവർണർ പദവിയുടെ ആവശ്യം എന്ത് എന്ന് തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുള്ളത്. സംഘപരിവാർ അജണ്ടകൾ കേരളത്തിന്റെ മണ്ണിൽ നടപ്പിലാക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനു തന്നെ സാക്ഷിയാകേണ്ടി വരുമെന്ന് ടി ടി ജിസ്മോൻ വ്യക്തമാക്കി.

ഭരണഘടന വിരുദ്ധനായ ഒരു ​ഗവർണർ ഏറ്റവും വലിയ പദവിയിലിരിക്കുമ്പോൾ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന നാടകങ്ങളെക്കുറിച്ച് കേരളം ചർച്ച ചെയ്തു വരുകയാണ്. ആർഎസ്എസ് സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനാണ് രാജ്ഭവനിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെങ്കിൽ അതിനെതിരെ ഉജ്വല പോരാട്ടങ്ങളുമായി കേരളത്തിന്റെ യുവത്വം മുന്നിൽതന്നെ ഉണ്ടാവും എന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നിരവധി ​ഗവർണർമാർ കേരളത്തിൽ ചുമതല വഹിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് ആരിഫ് മുഹമ്മദ്ഖാനെതിരെ മാത്രം ഇത്തരമൊരു ജനവികാരം ഉയർന്നു വരുന്നതെന്ന് പരിശേധിച്ചു കഴിഞ്ഞാൽ മനസിലാവുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള താവളമായി രാജ്ഭനെ ഉപയോ​ഗപ്പെടുത്തുന്നു എന്ന സ്ഥിവിശേഷമാണ് നിലവിൽഉള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കേണ്ട ​ഗവർണർ ആ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനായി മുന്നോട്ട് പോകുന്ന സ്ഥിവിശേഷമാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലുള്ളത്. അതേ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ചാൻസലർ ആയിരുന്ന് സർവകലാശാലകളെ തകർക്കുന്ന സമീപനമാണ് ​ഗവർണർ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിനു വേണ്ടി സംഘപരിവറിന്റെ അജണ്ടകൾ വളരെ ആസൂത്രിതമായി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങളാണ് ആരിഫ് മുഹമ്മ​ദ് ഖാന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സെനറ്റിലേക്ക് എബിവിപിയുടെയും ആർഎസ്എസിന്റെയും നേതാക്കളെ കുത്തി നിറച്ചുകൊണ്ട് കേരളത്തിന്റെ ഉന്നത വിദ്യാഭ്യസ മേഖലയെ തകർക്കുന്നതിനു വേണ്ടിയിട്ടുള്ള നീക്കങ്ങളാണ് ​ഗവർണർ നടത്തുന്നത്. ഭരണഘടന തലവനെന്ന നിലയി കേരളത്തിലെ മികച്ചൊരു ഭരണത്തിനു നേതൃത്വം നൽക്കേണ്ട ​ഗവർണർ കേരളത്തിന്റെ മണ്ണിൽ നിന്നും കൊണ്ട് സർക്കാരിനെതിരെയും ജനങ്ങൾക്കെതിരെയും തിരിഞ്ഞിരിക്കുകയാണ്.

ആരിഫ് മുഹമ്മദ് ഖാൻ ആരാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം എന്താണെന്നും കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാമെന്ന് അദ്ദേഹം തുറന്നടിച്ചു. അധികാരത്തിന്റെ അപ്പ കഷ്ണത്തിനു വേണ്ടി അണ്ണാരക്കണ്ണൻ മരം ചാടി നടക്കുന്ന പോലെ രാഷ്ട്രീയ പാർട്ടികൾ മാറി മാറി ചാടി നടന്നിരുന്ന ചരിത്രമാണ് ആരിഫ് മുഹമ്മദ് ഖാനുള്ളത്. ബിജെപിയെയും സംഘപരിവാറിനേയും സുഖിപ്പിച്ചു നിർത്തുക എന്ന ഉദ്ദേശത്തോടെയാണ് ​ഗവർണർ പദവി സ്വീകരിച്ച് അരിഫ് മുഹമ്മദ് ഖാൻ ഇവിടെത്തിയിരിക്കുന്നതെങ്കിൽ തെറ്റി പോയി. പേടിപ്പിച്ച് ഭരിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഉത്തരേന്ത്യയിലേക്ക് പോകുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ​ഗവർണർ ഇതേ നിലപാട് തന്നെയാണ് മുന്നോട്ട് വയ്ക്കുന്നതെങ്കിൽ അതിനെതിരെ എഐവൈഎഫും എഐഎസ്എഫും രം​ഗത്തുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares