Friday, November 22, 2024
spot_imgspot_img
HomeKeralaഅരിക്കൊമ്പൻ ഇവിടെ തന്നെയുണ്ട്; സി​ഗ്നലുകൾ ലഭിക്കാൻ തുടങ്ങി

അരിക്കൊമ്പൻ ഇവിടെ തന്നെയുണ്ട്; സി​ഗ്നലുകൾ ലഭിക്കാൻ തുടങ്ങി

കുമളി: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടെന്ന് സി​ഗ്നൽ ലഭിച്ചു. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലിന്റെ അടിസ്ഥാനത്തിൽ കേരള തമിഴ്നാട് അതിര്‍ത്തി മേഖലയിലൂടെ അരിക്കൊമ്പന്‍ സഞ്ചരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

പത്തു സ്ഥലങ്ങളില്‍ നിന്നുള്ള സിഗ്നലാണ് ലഭിച്ചത്. ഇന്നലെ രാവിലെ മുതലാണ് അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കുന്നത് തടസ്സപ്പെട്ടത്. കേരള തമിഴ്നാട് അതിർത്തി പ്രദേശമായ മാവടിയിലാണ് ഇന്നലെ അവസാനമായി അരിക്കൊമ്പനിൽ ഘടിപ്പിച്ച കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചത്.

ഇന്നലെ മാത്രം ഏഴ് കിലോമീറ്ററോളം ആന സഞ്ചരിച്ചിട്ടുണ്ട്. ഇതുവരെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയിട്ടില്ല. അരിക്കൊമ്പനെ കണ്ടെത്താനായി രണ്ട് ടീമുകളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇടുക്കിയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്നൽ നഷ്ടമാകാൻ കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

ആനയെ ഇറക്കിവിട്ട സന്യാസിയോടയിൽ‌ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ അരിക്കൊമ്പൻ കടന്നിരുന്നു. പിന്നീട് തിരികെ പെരിയാർ റിസർവ് വനത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സി​ഗ്നൽ സന്ദേശം സൂചിപ്പിക്കുന്നത്. സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താൽ അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares