Friday, November 22, 2024
spot_imgspot_img
HomeKeralaപത്മകുമാറിന് വിവിധ ബാങ്കുകളിൽ വൻ തുക വായ്പാ കുടിശ്ശിക; മൂന്ന്‌ പ്രതികളുടേയും അറസ്‌റ്റ്‌ രേഖപ്പെടുത്തി

പത്മകുമാറിന് വിവിധ ബാങ്കുകളിൽ വൻ തുക വായ്പാ കുടിശ്ശിക; മൂന്ന്‌ പ്രതികളുടേയും അറസ്‌റ്റ്‌ രേഖപ്പെടുത്തി

യൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന്‌ പ്രതികളുടേയും അറസ്‌റ്റ്‌ രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്മകുമാർ (52), ഇയാളുടെ ഭാര്യ എംആർ അനിത കുമാരി (45), മകൾ പി അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. താനും ഭാര്യയും മകളും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നു പത്മകുമാർ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.

അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ ക്യാമ്പില്‍ വിശദമായ ചോദ്യംചെയ്യലിന് ശേഷം ശനിയാഴ്‌ച രാവിലെയാണ്‌ അറസ്റ്റ് രേഖപ്പെടുത്തിയത്.

പത്മകുമാറിന് ചാത്തന്നൂരിലെ വിവിധ ബാങ്കുകളിൽ വൻ തുക വായ്പാ കുടിശ്ശികയുള്ളതായി വിവരം. ഒരു ബാങ്കിൽ 10 ലക്ഷം രൂപയുടെ കുടിശ്ശികയും മറ്റൊരു ബാങ്കിൽ പത്മകുമാർ, ഭാര്യ മറ്റൊരു ബന്ധു എന്നിവരുടെ പേരിലായി 60 ലക്ഷം രൂപയുടെയും വായ്പാ കുടിശ്ശികയുമുണ്ട്‌. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത മറികടക്കാന്‍ തട്ടിക്കൊണ്ടുപോയി വിലപേശി പണം കൈപ്പറ്റുക എന്നതായിരുന്നു ഉദ്ദേശമെന്നാണ് പോലീസ് മനസിലാക്കുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares