തിരുവനന്തപുരം: നിയമസഭാ മാർച്ച് സംഘർഷ കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം സി ജെ എം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വാറന്റ്. ഫിറോസ് ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി എന്ന് കോടതി കണ്ടെത്തി.
പാസ്പോർട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പി കെ ഫിറോസ് പാലിച്ചില്ല. ഫിറോസ് തുർക്കിയിലാണെന്ന് ഫിറോസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതികൾ പണം കെട്ടിവയ്ക്കണമെന്ന് കോടതി പറഞ്ഞിരുന്നു. പാസ്പോർട്ടുള്ള പ്രതികൾ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചത്.