സിപിഐയെയും പാർട്ടി യുവജന വിദ്യാർത്ഥി സംഘടനകളെയും അവഹേളിക്കുന്നത് ഒരു സ്ഥിരം പതിവായി മാറിയിരിക്കുകയാണ് മാതൃഭൂമിയ്ക്ക്. മാതൃഭൂമി പത്രത്തിലെ എഡിറ്റോറിയൽ പേജിൽ തലക്കുറി എന്ന പേരിൽ അനീഷ് ജേക്കബ് എഴുതിയ ലേഖനം സിപിഐയെ പൊതു സമൂഹത്തിൽ അപമാനിക്കുന്നതാണ്.
പാർട്ടി സഖാക്കളെയും എഐഎസ്എഫ് – എഐവൈഎഫ് സഖാക്കളെയും ആക്ഷേപിക്കുന്ന തരത്തിലാണ് ലേഖനം എഴുതിയിരിക്കുന്നത്. പാർട്ടി പ്രവർത്തകർ പരസ്യമായ മദ്യപാനത്തിലേർപ്പെടരുതെന്നും പൊതു സമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കരുതെന്നുമുള്ള പാർട്ടി മാർഗ രേഖയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയും അതിലെ നിർദേശങ്ങളെ പരിഹസിക്കുകയുമാണ് ചെയ്തിരിക്കുന്നത്.
വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം യുവ തലമുറയടക്കമുള്ള സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുശക്തവും കാര്യ ക്ഷമവുമായ പ്രതിരോധ മാർഗ്ഗങ്ങൾക്ക് കേരളത്തിലാകമാനം നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് എഐവൈഎഫ്. മദ്യവും മയക്കു മരുന്നുമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിപണനത്തിന്നുമെതിരെ എന്നും ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് എഐവൈഎഫ്. ലഹരിക്കും ലഹരി മാഫിയക്കുമെതിരെയുള്ള പോരാട്ടത്തിൽ മുൻ പന്തിയിൽ നിന്നതിന്റെ പേരിൽ സ്വന്തം ജീവൻ നൽകേണ്ടി വന്ന സഖാവ് അൻസിലിനെ പോലുള്ള രക്ത സാക്ഷികളുടെ ത്യാഗ്വോജ്വലമായ ഓർമ്മകൾ നെഞ്ചേറ്റുന്ന പ്രസ്ഥാനമാണ് എഐവൈഎഫ്.
അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത മൂലം കേൾക്കുന്നതിനെയും കാണുന്നതിനെയുമെല്ലാം എങ്ങനെ ഇടത് വിരോധനമായി ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കുകയാണ് ഇക്കൂട്ടർ. വായിൽ തോന്നുന്നതെല്ലാം കോതയ്ക്ക് പാടി ശീലമുളള ഇത്തരം മാധ്യമപ്രവർത്തകർ, ഈ നെറിക്കട്ട ശീലവുമായി സിപിഐയുടെ മുന്നിൽ വരരുത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും വിളിച്ചു പറഞ്ഞിട്ട് അതിനെ മാധ്യമപ്രവർത്തനം എന്ന ഓമനപ്പേരിട്ട് നിങ്ങൾ വിളിച്ചാൽ, അതിനെ ഞങ്ങൾ ശക്തമായി തന്നെ എതിർക്കും.
മുൻപും മനോവിഭ്രാന്തി ബാധിച്ച ഈ കഞ്ചാവ് ലേഖകൻ സിപിഐയെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചിരുന്നു. അന്ന് പാർട്ടിയുടെ സമുന്നത നേതാവ് ആനി രാജയെ ആയമ്മ എന്നു വിളിച്ചായിരുന്നു ഈ ലൈംഗിക ദാരിദ്ര്യം പിടിച്ച സ്ത്രീവിരോധി അപമാനിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക ദിനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി കേരളത്തിൽ എത്താത്തത് ആയിരുന്നു അന്ന് ഈ മനോരോഗിക്ക് പ്രശ്നം. കാൻപൂരിൽ പാർട്ടി സ്ഥാപക ദിന റാലിയിൽ പങ്കെടുക്കേണ്ട ജനറൽ സെക്രട്ടറി ഒരു സംസ്ഥാന ഘടകത്തിന്റെ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ എത്താത്തത് വിഭാഗീയതമൂലമാണ് എന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് ഒരുചുക്കും അറിയാത്ത ഈ ഞരമ്പൻ ലേഖകൻ പടച്ചുവിട്ടത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് മാത്രമല്ല, രാഷ്ട്രീയത്തെ കുറിച്ച് എബിസിസിഡി അറിയാത്ത പോങ്ങനാണ് മാതൃഭൂമിയുടെ ഈ ലേഖകൻ എന്നാണ് ഇയാൾ ആക്ഷേപഹാസ്യം എന്ന പേരിൽ പടച്ചുവിടന്ന പടപ്പുകൾ വായിക്കുമ്പോൾ മനസിലാകുന്നത്. മാതൃഭൂമിയെ പോലെ വലിയ പാരമ്പര്യമുള്ള ഒരു പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ അനീഷ് ജേക്കബിനെ പോലുള്ള എമ്പോക്കിക്കളെ കൊണ്ട് ലേഖനങ്ങൾ എഴുതിക്കാൻ ആ പത്രം കാണിക്കുന്ന ധൈര്യത്തിന് പിന്നിലെ ചേതോവികാരം എന്തുതന്നെയായാലും, അത് ആ പത്രത്തിന് നല്ലതല്ലെന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ.