Friday, November 22, 2024
spot_imgspot_img
HomeOpinionപോക്കറ്റ് കാലിയാക്കുന്ന ടെലികോം ഭീമൻമാർ; എന്തിനായിരിക്കും ഈ നിരക്ക് വര്‍ധനവ്?

പോക്കറ്റ് കാലിയാക്കുന്ന ടെലികോം ഭീമൻമാർ; എന്തിനായിരിക്കും ഈ നിരക്ക് വര്‍ധനവ്?

ആശയവിനിമയം നടത്തുക എന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ കാര്യങ്ങളിലൊന്നാണ്. എന്നാൽ, മാറി വരുന്ന സാഹചര്യത്തിൽ ആശയവിനിമയത്തിനായി വലിയ വിലയാണ് നൽകേണ്ടി വരുന്നത്. എത്ര രൂപ ചോദിച്ചാലും അത് കൊടുക്കേണ്ടി വരികയും ചെയ്യും. ആളുകൾക്ക് ഏറ്റവും അത്യാവശ്യം വേണ്ട കണക്റ്റിവിറ്റിപോലും നരേന്ദ്രമോദി സർക്കാർ തങ്ങൾക്ക് വേണ്ടപ്പെട്ടവരായ മുകേഷ് അംബാനി ഉൾപ്പെടെയുള്ളവർക്ക് എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് തീറെഴുതി നൽകിയിരിക്കുകയാണ്. സർവ മര്യാദയും കാറ്റിൽ പറത്തിയാണ് ഒന്നോ രണ്ടോ കമ്പനികളിലേക്ക് ഈ സംവിധാനം മുഴുവനായും ചുരുങ്ങുന്നത്. അതും സർക്കാരിന്റെ കൂടി ഒത്താശയിൽ. ഒരു നിയന്ത്രണവുമില്ലാത്ത കഴുത്തറപ്പൻ മത്സരം കുത്തകകളെ ഉണ്ടാക്കുമെന്ന അടിസ്ഥാന സാമ്പത്തിക പാഠം ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയാണ്.

യാതൊരു നിയന്ത്രണവുമില്ലാതെ, ഇന്ത്യയിലെ മൂന്ന് പ്രമുഖ മൊബൈൽ സേവനദാതാക്കൾക്ക് തങ്ങളുടെ താരിഫ് ഏകപക്ഷീയമായി വർധിപ്പിക്കുന്നത് ഉപയോക്താക്കൾക്ക് വൻ ആഘാതമാണ് സമ്മാനിച്ചിരിക്കുന്നത്. 10 ശതമാനം മുതൽ 27 ശതമാനം വരെയാണ് ടെലികോം ഭീമൻമാരായ ജിയോ, എയർടെൽ, വിഐ വർദ്ധിപ്പിച്ചിരിക്കുന്നത്. ഐഡിയയും വൊഡാഫോണും യൂണിനോറും എയർ സെല്ലും ഡോകോമോയും ഉൾപ്പെടെയുള്ള ടെലികോം കമ്പിനികളുടെ തകർച്ച വളമാക്കി വന്ന കമ്പിനികളാണ് ഇപ്പോൾ ജനങ്ങൾക്ക് മേൽ കൊള്ളലാഭം കൊയ്യുന്നത്. വിഐ, എയർടെൽ, ജിയോ ഇങ്ങനെ മൂന്നു സ്വകാര്യ കമ്പനികൾ അല്ലാതെ വെറൊരു സ്വകാര്യ കമ്പിനി ടെലികോം മേഖലയിൽ പ്രവർത്തിക്കുന്നില്ല. താരിഫ് ഇനത്തിൽ ജിയോ 12 മുതൽ 25 ശതമാനത്തോളവും എയർടെൽ 11 മുതൽ 21 ശതമാനത്തോളവുമാണ് വർധിപ്പിച്ചിരിക്കുന്നത്.

സാധാരണക്കാരെയും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരെയും താരിഫ് വർധന സാരമായി ബാധിച്ചിട്ടുണ്ട്. മൊബൈൽ സേവനങ്ങൾ ഇന്ന് ഒരു ആഡംബരമല്ല. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും എല്ലാവരും മൊബൈലിനെ ആശ്രയിക്കുന്നു. കോവിഡാനന്തര സാമ്പത്തിക ബുദ്ധിമുട്ടുകളും, പണപ്പെരുപ്പവും, തൊഴിലില്ലായ്മയും കൊണ്ട് ബുദ്ധിമുട്ടുന്ന പാവപ്പെവർക്ക് മേൽ വീണ്ടും ഭാരം അടിച്ചേൽക്കുകയാണ് സ്വകാര്യ കമ്പനികൾ. ഇവരെ പ്രീണിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ തുടർന്നു കൊണ്ടിരിക്കുന്നത്.

ഈ വർധനവിലൂടെ ഒരു ലക്ഷം കോടിയുടെ അധികലാഭമാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. മുൻ കേന്ദ്ര ധന സെക്രട്ടറി ഇ എ എസ് ശർമയുടെ കണക്കാണിത്. അതായത് 500 രൂപയുടെ പ്ലാനിന് 20 ശതമാനം വർധനവാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. അതായത് 100 രൂപയുടെ വർധനവ്. ഈ 100 രൂപ എയർടെലിന്റെയും ജിയോയുടെയും 83.7 കോടി വരിക്കാരിൽ നിന്ന് ഈടാക്കുന്നതിലൂടെ ഒരു വർഷം ടെലികോം കമ്പനികൾ ഒരു ലക്ഷം കോടി രൂപ അധിക ലാഭം നേടും.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (ARPU) 2 ഡോളറാണ് (160 രൂപ). മൂന്നു വർഷത്തിനുള്ളിൽ ഓരോ ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്താൻ താരിഫ് വർധനയിലൂടെ ടെലികോ കമ്പനികൾക്ക് സാധിക്കും. വരുമാനം കൂടുകയും ചെലവ് കുറയുകയും ചെയ്യുന്നതോടെ എയർടെൽ, വോഡാഫോൺ ഐഡിയ കമ്പനികൾക്ക് നേട്ടമാകും. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കനുസരിച്ച് ജനുവരിയിൽ അവസാനിച്ച പാദത്തിൽ റിലയൻസ് ജിയോ 41.78 ലക്ഷം പുതിയ ഉപയോക്താക്കളെ സ്വന്തമാക്കി. ഇതോടെ ജിയോ സർവീസ് ആസ്വദിക്കുന്നവരുടെ എണ്ണം 46.39 കോടിയായി.

കേന്ദ്ര സർക്കാർ നയം തിരുത്തി സ്വകാര്യ കമ്പനികളുടെ ഈ നടപടികളിൽ നിയന്ത്രണം ഏർപ്പെടുത്തണേണ്ടത് അത്യാവശ്യമാണ്. താരിഫ് വില നിയന്ത്രിക്കാൻ പ്രത്യേകം സംവിധാനം ഒരുക്കണം. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഇൻ്റർനെറ്റും മറ്റ് മൊബൈൽ സേവനങ്ങളും ലഭ്യമാക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തുക്കയും ചെയ്യേണ്ടത് അനിവാര്യതയാണ്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares