Friday, November 22, 2024
spot_imgspot_img
HomeLatest Newsവന്യജീവികളും മനുഷ്യരും തമ്മിലുള്ള പോരാട്ടം; ഒരു വയനാടുകാരിക്ക് പറയാനുള്ളത്‌

വന്യജീവികളും മനുഷ്യരും തമ്മിലുള്ള പോരാട്ടം; ഒരു വയനാടുകാരിക്ക് പറയാനുള്ളത്‌

സിന്ധു വയനാട്

കുടിയേറ്റകർഷകരായി വയനാട്ടിൽ എത്തിയവരാണ് ഇവിടെയുള്ള വയനാട്ടുകാരധികവും. ആദിവാസികൾ, പണിയ, കുറുമ്പർ, നായ്ക്കർ തുടങ്ങിയവർ വയനാടിന്റെ ആദിമവാസികളായി ഇന്നും തുടരുന്നു. അതിനും മുമ്പ് കബനീതടവും ജൈനസംസ്ക്കാരവും നിലനിന്നിരുന്നിരിക്കണം. ടിപ്പുവിന്റെ കാലത്തോടെ ഇതിനെല്ലാം പ്രാദേശികമായിത്തന്നെ മാറ്റം വന്നിരിക്കണം. ജൈനർ നാമമാത്രമായി . മറ്റുള്ളവരെല്ലാം കുടിയേറ്റക്കാരായി കച്ചവടക്കാരായും വയനാട്ടിലെത്തിയും കാടുവെട്ടിത്തെളിച്ചും മറ്റും കൃഷിചെയ്ത് ജീവനവും ഉപജീവനവും നടത്തിയിരുന്നു.പണിയ ,നായ്ക്ക, കുറുമർ തുടങ്ങിയവർ പണ്ടുമുതലേ നായാട്ടും മറ്റും നടത്തി ജീവിച്ചിരുന്നു. ഇത് വയനാടിന്റെ വന്യമൃഗശല്യത്തെ ഒരുപരിധിവരെ പ്രാദേശികമായു० സാമൂഹികമായും നിയന്ത്രിച്ചിരുന്നു. എന്നാൽ മൃഗസംരക്ഷണനിയമത്തിന്റെ ആഗമനം ഈ വിഭാഗം ജനങ്ങൾ പാരമ്പര്യമായി ചെയ്തുപോന്ന അവരുടെ സ०സ്കാര ജീവിതരീതിയിലും മാറ്റം വരുത്തി എന്നുവേണം പറയാൻ. ഇന്ന് നായാട്ട് നടത്തുന്ന ശീലമൊന്നും ഒരുസമുദായത്തിലും ഉള്ളതായറിവില്ല. നായാട്ട് എന്നത്നാമാവശേഷമാക്കുവാൻ ഈ നിയമം കൊണ്ടുസാധിച്ചു എന്നുപറയാം. ഒപ്പം മൃഗങ്ങളുടെ വംശപരമ്പരയുടെ വർദ്ധനവും ഇന്നത്തെ വയനാടിന്റെ മൃഗശല്യത്തിന് കാരണമായി മാറി. ഇന്ന് ഭൂവുടമകളായവരെല്ലാം അദ്ധ്വാനത്തിന്റെ വിയപ്പിറ്റവരാണ്. കൃഷിചെയ്തുവരുന്നവരാണ് നാണ്യവിഭവവും ഭക്ഷ്യവിഭവവും കാലങ്ങളായി കൃഷിതുടരുന്നവർ.

കാർഷികോല്ന്നങ്ങളുടെ വിലക്കുറവു० ജോലിക്കാരുടെ കുറവും പണച്ചിലവുമെല്ലാം സാധാരണക്കാരുടെ, കാർഷികവൃത്തിയെ, മന്ദീഭവിപ്പിച്ചിരുന്നു. കോവിഡ് കാലത്തോടെ ഇതിനെല്ലാം മാറ്റം വരുകയും സാധാരണക്കാരായവരും കൃഷിയിലേക്ക് ഇറങ്ങുന്ന സാഹചര്യവും കാർഷികോല്പന്നങ്ങൾക്ക് അവശ്യം വിലയുമുള്ള സാഹചര്യം സംജാതമാകുകയും ചെയ്തു. കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി ഭക്ഷ്യോത്പന്നങ്ങൾ വ്യാപകമായി കൃഷിചെയ്യുന്ന അവസ്ഥയിലേക്ക് വയനാട്ടുകാർ എത്തിയപ്പോഴേക്കും കാട്ടുപന്നിയും മറ്റും വിളകൾ നശിപ്പിക്കുന്ന അവസ്ഥയും വ്യാപകമായി. അതോടൊപ്പം മറ്റ് വന്യമൃഗങ്ങളുടെ ശല്യവും തുടങ്ങിയിരുന്നു. സാധാരണക്കാരുടെ കൃഷിയും നിലച്ചു. പന്നി, ആന, മയിൽ, കുരങ്ങ്, മാൻ, മലയണ്ണാൻ ഇവയെല്ലാം കാർഷികവിഭവങ്ങൾക്ക് അവകാശികളായെത്തി കർഷകരെ ദ്രോഹിക്കാൻ തുടങ്ങി. എന്നാലിപ്പോൾ കടുവയും കാട്ടാനയും മനുഷ്യജീവനുകൂടി ഭീഷണിയായി വയനാട്ടിൽ വിവിധ സ്ഥലത്ത് വിഹരിക്കുന്നു.പത്തുദിവസത്തിനിടെ രണ്ടുമനുഷ്യ ജീവനുകൾ പൊലിഞ്ഞിരിക്കുന്നു.! എത്രഭീതിതമായ അവസ്ഥയാണിത്.!

ഇന്നിപ്പോൾ കൃഷിയിറക്കാനാവാത്ത അവസ്ഥയാണ് വയനാട്ടിലുള്ളത്. കാരണം വന്യജീവികളുടെ വിളയാടൽ സംഗമകേന്ദ്രമായി മാറിക്കൊണ്ടിരിക്കയാണ്. ഇവയുടെ ഉപദ്രവമാണ് അസഹ്യമായ് തീരുന്നത്. ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. ഭയാനകമായി.

വയനാട്ടിലെ സാധാരണക്കാർ അധികവും മൃഗപരിപാലനത്തിലൂടെ അതിജീവനം നടത്തുന്നവരാണ്. ക്ഷീരകർഷകർക്ക് മൃഗപാലനത്തിനോ തീറ്റയുണ്ടാക്കാനോ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാൽ വിഷമിക്കുന്നു. കടുവയുടേയും പുലിയുടേയും ആക്രമണത്തിന് വിധേയരാവുന്നു. ഇത് ഈ മേഖലയുടെ തകർച്ചയും പാലിനും പാലുദ്പന്നങ്ങൾക്കും വിലവർദ്ധനയ്ക്ക് വഴിവെയ്ക്കും. മാത്രമല്ല മറ്റെല്ലാഭക്ഷ്യോത്പന്നങ്ങൾക്കും വിലവർദ്ധനയ്ക്ക് കാരണമാകാം. വയനാട്ടുകാർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. ജീവൻ പണയം വച്ച് കൃഷിപ്പണിചെയ്യുവരാണിന്ന് വയനാട്ടിലുള്ളവർ!

കാട്ടാനയും കടുവയും ജനവാസകേന്ദ്രങ്ങളും താവളമാക്കിയും ജനഭീതിപരത്തി മുന്നേറുന്നു. കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ ഇവയുടെയെല്ലാം സംഗമഭൂമിയായി വയനാട് മാറുന്നു. മനുഷ്യർക്ക് ആന, കടുവ തുടങ്ങിയവയുടെ വധഭീഷണിനേരിട്ടുകൊണ്ടിരിക്കുന്നു നിത്യവും. വീടിനുപുറത്തും കൃഷിസ്ഥലത്തും ഇറങ്ങാനാവാത്ത, സ്ഥിതി വയനാട്ടിൽ സ०ജാതമായിരിക്കുന്നു.

വന്യജീവികൾക്ക് സ०രക്ഷണം നൽകുന്ന വന്യജീവി സംരക്ഷനിയമം പുനർപരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാൻ അധികൃതർ തയ്യാറാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എത്രയും പെട്ടന്ന് നിയമഭേദഗതിക്ക് അവസരം ഉണ്ടാവണം. ഒരുക്കണം. അത് അത്യാവശ്യമായി മാറിയിരിക്കുന്നു. അല്ലായെങ്കിൽ വന്യമൃഗവിഹാരകേന്ദ്രമായ വയനാട്ടിൽ വന്യമൃഗവും മനുഷ്യരും പ്രത്യക്ഷമായി മൽപിടിത്തത്തിനുള്ള ഒരു വേദിയായ് മാറിയേക്കാം.അബലനായ മനുഷ്യജീവന്റെയപഹാരം കുടുംബത്തിനുനഷ്ടം. കാരണം വന്യജീവികളുടെ പെരുകൽ ഇതിനുവഴിവെയ്ക്കുന്നു. മനുഷ്യജീവനോളം വിലകൊടുക്കേണ്ടതാവാം മറ്റുജീവനും.എന്നിരുന്നാലും മനുഷ്യജീവനല്ലേവലുത്.അതുനഷ്ടമാകുന്നയവസ്ഥ അരുത്.കണ്ടില്ലായെന്ന് നടിക്കരുത്. മനുഷ്യജീവനുമൂല്യം നഷ്ടമായില്ലേൽ നിയമഭേദഗതി അത്യാവശ്യമായിരിക്കുന്നു എന്നുതന്നെ പറയട്ടെ. ആദരണീയ നിയമപാലകരും ഭരണകൂടവും മനുഷ്യജീവനും സ്വത്തിനും രക്ഷ ഉറപ്പാക്കി സാധാരണക്കാരുടെ..വയനാട്ടുകാരുടെ ഭീതിയകറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റമരണവും ജനരോഷവും ഹർത്താലും തുടർക്കഥയാവാതെ വയനാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണത്തിനുവേണ്ട നടപടികൾ സ്വീകരിക്കേണ്ടുന്നതിന് കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾ സംയുക്തമായി പ്രവർത്തിച്ച് ആവശ്യമായ നിയമഭേദഗതികൾ നടപ്പാക്കണം. എങ്കിൽ മാത്രമേ വയനാട്ടിലെ വന്യമൃഗശല്യത്തിന് പരിഹാരമാകൂ. വന്യജീവികൾ വനത്തിനുള്ളിൽ തന്നെ വസിക്കുന്ന തരത്തിൽ അവയുടെ ആവാസവ്യവസ്ഥ ഒരുക്കേണ്ടുന്ന പദ്ധതികൾ നടപ്പാക്കണം. വെള്ളവും ഭക്ഷണവും തേടി ജനവാസകേന്ദ്രങ്ങളിലേക്ക് വഴിതെറ്റി വഴിതേടിവരുന്നത് തടയിടാൻ കാടിനുചുറ്റും മതിലുകൾ നിർബന്ധമായും പണിയേണ്ടതായ കാലം സംജാതമായിരിക്കുന്നു.. അധികൃതരെ കണ്ണുതുറക്കുക.. ! വയനാടിന്റെ രൂക്ഷമായ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുക!

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares