Thursday, November 21, 2024
spot_imgspot_img
HomeIndiaരാഷ്ട്രപതിയെ പോലും തിരുത്തിയ യെച്ചൂരി, പാർലമെന്റിന്റെ പടിയിറങ്ങിയപ്പോൾ ജയ്റ്റ്ലി ചോദിച്ചു: നിങ്ങളിനിയും വരില്ലേ…

രാഷ്ട്രപതിയെ പോലും തിരുത്തിയ യെച്ചൂരി, പാർലമെന്റിന്റെ പടിയിറങ്ങിയപ്പോൾ ജയ്റ്റ്ലി ചോദിച്ചു: നിങ്ങളിനിയും വരില്ലേ…

‘ഐക്യത്തോടെ മാറ്റം ഉൾക്കൊണ്ട് മുന്നോട്ട്’….വിശാഖപട്ടണത്ത് വലിയ തർക്കങ്ങൾക്കുശേഷം ജനറൽ സെക്രട്ടറിയായപ്പോൾ സീതാറാം യെച്ചൂരിയുടെ ആദ്യ വാക്കുകൾ ഇതായിരുന്നു. ഉയർന്ന് വരുന്ന ഓരോ വെല്ലുവിളികളിലും ഇളകാതെ, പുഞ്ചിരിയോടെ, പ്രത്യയശാസ്ത്ര ബോധത്തിൻ്റെ ആത്മവിശ്വാസത്തോടെയാണ് സീതാറാം യെച്ചൂരി നേരിട്ടത്. അരനൂറ്റാണ്ടായി സിപിഐ (എം) കേന്ദ്ര നേതൃത്വത്തിൻ്റെ ചലനത്തിൽ യെച്ചൂരിയുടെയും കൈയ്യൊപ്പുണ്ട്. ജെഎൻയുവിൽ വിപ്ലവപ്രസ്ഥാനങ്ങൾ വേരുന്നീയ കാലത്ത് ഈൻക്വിലാബ് വിളിച്ചാണ് യെച്ചൂരി സമര യൗവനങ്ങളുടെ വികാരവും ആവേശവുമായി മാറിയത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം ദേശീയ ഇടതുപക്ഷത്തിന് യുവത്വത്തിൻ്റെ പ്രസരിപ്പും പ്രായോഗിക രാഷ്ട്രീയത്തിൻ്റെ പുതുശൈലിയും പകർന്നു നൽകിയ നേതാവാണ് സീതാറാം യെച്ചൂരി. വർഗ്ഗീയതയ്ക്കെതിരെ സന്ധിയില്ലാ സമരം പാർട്ടിക്ക് പുറത്ത് നടത്തിയ യെച്ചൂരി അകത്ത് പ്രത്യയശാസ്ത്ര നാട്യങ്ങൾക്കെതിരായി പ്രായോഗികതയിലൂന്നിയ പോരാട്ടം നയിച്ചു. പല പ്രതിസന്ധി ഘട്ടത്തിലും യെച്ചൂരിയുടെ തന്ത്രങ്ങളും വിശകലന വൈഭവവും സിപിഎമ്മിൻ്റെയും ഇടതുപക്ഷത്തിൻ്റെയും രക്ഷയ്ക്കെത്തി. സിപിഐഎമ്മിന്റെ സംഘടന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നപ്പോഴും മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽക്കൂടി പേരെടുത്ത നേതാവാണ് സീതാറാം യെച്ചൂരി. രാജ്യസഭയിലെ യെച്ചൂരിയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

2005-ൽ പശ്ചിമ ബംഗാളിൽ നിന്നാണ് സീതാറാം യെച്ചൂരി ആദ്യമായി രാജ്യസഭയിലെത്തുന്നത്. ജനകീയ പ്രശ്നങ്ങൾ പഠിച്ച് പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു യെച്ചൂരി. ആണവ കരാറുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ വ്യവസ്ഥകൾ രാജ്യസഭയിൽ അവതരിപ്പിച്ചത് സീതാറാം യെച്ചൂരി ആയിരുന്നു. വ്യവസ്ഥകൾ മൻമോഹൻ സിങ് അംഗീകരിച്ചെങ്കിലും പിന്നീട് സിപിഐഎം ഈ വ്യവസ്ഥകളിൽ നിന്ന് പിന്നോട്ടുപോയി, സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.

2015-ലെ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ സീതാറാം യെച്ചൂരി ഭേഗതി കൊണ്ടുവന്നതും വോട്ടെടുപ്പിൽ പാസായതും ചരിത്രം. 2017-ൽ രാജ്യസഭയുടെ പടിയിറങ്ങി. സീതാറാം യെച്ചൂരി പാർലമെന്റിലേക്ക് തിരിച്ചുവരണമെന്ന് താൻ ആഗ്രഹിക്കുന്നെന്ന ബിജെപി മുതിർന്ന നേതാവ് അരുൺ ജെയ്റ്റ്ലിയുടെ വാക്കുകളിൽ യെച്ചൂരിയോടുള്ള ബഹുമാനം നിറഞ്ഞുനിന്നു.

അരുൺ ജെയ്റ്റ്ലിക്ക് മാത്രമായിരുന്നില്ല ആ ആഗ്രഹമുണ്ടായിരുന്നത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും യെച്ചൂരി പാർലമെന്റിൽ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും മികച്ച പാർലമെന്റേറിയൻമാരുടെ പട്ടികയിലാണ് സീതാറാം യെച്ചൂരിയുടെ സ്ഥാനം.

ഡൽഹിയിൽ നരേന്ദ്ര മോദിയുടെ ഉദയത്തിനു ശേഷം രാജ്യത്തുടനീളം വിദ്യാർത്ഥികളും കർഷകരും തീർത്ത പ്രതിരോധങ്ങളുടെ ചാലകശക്തിയായി നിലകൊണ്ടു. പാർട്ടി ആസ്ഥാനത്ത് ഒന്നിലധികം തവണ ചില വലതുപക്ഷ സംഘടനകൾ യെച്ചൂരിയെ ആക്രമിക്കാൻ ലക്ഷ്യം വച്ചെത്തി. അവസാന ശ്വാസം വരെ ഇന്ത്യൻ ഇടതുപക്ഷത്തിൻറെ ദേശീയ മുഖവും ശബ്ദവും യെച്ചൂരിയുടേതായിരുന്നു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares