Friday, November 22, 2024
spot_imgspot_img
HomeIndiaസംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാൻ പ്രധാനമന്ത്രി രഹസ്യമായി ഇടപെട്ടു; റിപ്പോർട്ടേഴ്‌സ് കളക്ടീവ് അന്വേഷണ റിപ്പോർട്ട് പുറത്ത്

സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാൻ പ്രധാനമന്ത്രി രഹസ്യമായി ഇടപെട്ടു; റിപ്പോർട്ടേഴ്‌സ് കളക്ടീവ് അന്വേഷണ റിപ്പോർട്ട് പുറത്ത്

സംസ്ഥാനങ്ങൾക്ക് നൽകാനുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യമായി ഇടപെട്ടെന്ന് ആരോപണം. അന്വേഷണാത്മക റിപ്പോർട്ടർമാരുടെ സംഘമായ റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് ആണ് മോദിയുടെ ഇടപെടൽ സംബന്ധിച്ച് വിശദ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2014 ൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ ചുമതലയേറ്റതിനു പിന്നാലെ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടുന്ന ഫണ്ടുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിന് ധനകാര്യ കമ്മിഷനുമായി പ്രധാനമന്ത്രി പിൻവാതിൽ ചർച്ചകൾ നടത്തിയിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയും നീതി ആയോഗ് ചെയർമാൻ വൈ വി റെഡ്ഡിയും തമ്മിൽ നടത്തിയ പിൻവാതിൽ നീക്കങ്ങളിൽ മോദിയുടെ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുൻ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബിവിആർ സുബ്രഹ്മണ്യമാണ് വെളിപ്പെടുത്തലാണ് റിപ്പോർട്ടിൽ പറയുന്നത്. സർക്കാരിതര തിങ്ക് ടാങ്ക് സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഇന്ത്യയിലെ സാമ്പത്തിക റിപ്പോർട്ടിംഗിനെക്കുറിച്ചുള്ള സെമിനാറിൽ പാനൽലിസ്റ്റായി സംസാരിക്കവെയാണ് സുബ്രഹ്മണ്യം ഈ നിർണ്ണായക വിവരങ്ങൾ തുറന്നടിച്ചത്. ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ടതിനു ശേഷം രൂപീകരിക്കപ്പെട്ട നീതി ആയോഗ് സർക്കാരിന് സുപ്രധാന ഉപദേശങ്ങൾ നൽകുകയും, നൂതനമായ പദ്ധതികൾക്കുള്ള നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സംവിധാനമാണ്. അത്തരമൊരു ഉയർന്ന സർക്കാർ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോൾ സർക്കാരിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്ര നികുതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ടുന്ന വിഹിതം തീരുമാനിക്കാൻ അധികാരമുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ നീതി ആയോഗ് ഈ ആവശ്യം എതിർത്തു. എതിർപ്പിനെ തുടർന്ന് മോദിക്ക് തീരുമാനത്തിൽ നിന്നും പിന്മാറേണ്ടി വന്നുവെന്ന് റിപ്പോർട്ടിലൂടെ വ്യക്തമാക്കി. നിതി ആയോഗിന്റെ ഉറച്ച നിലപാടിനേ തുടർന്ന് 48 മണിക്കൂറിനുള്ളിൽ കന്നി ബജറ്റ് തിടുക്കത്തിൽ പുനഃക്രമീകരിക്കാനും ക്ഷേമ പരിപാടികളിലുടനീളം ധനസഹായം വെട്ടിക്കുറയ്ക്കാനും മോദി സർക്കാരിനെ നിർബന്ധിതരാക്കി. സംസ്ഥാനങ്ങളുടെ നികുതി വിഹിതവുമായി ബന്ധപ്പെട്ട് നീതി ആയോഗ് നൽകിയ ശുപാർശകൾ അംഗീകരിക്കുന്നതായി മോദി പാർലമെന്റിൽ പറഞ്ഞെങ്കിലും യാഥാർത്ഥ്യം അതല്ലെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.

സംസ്ഥാനങ്ങളുടെ ധനസ്ഥിതി ചൂഷണം ചെയ്യാൻ പ്രധാനമന്ത്രിയും സംഘവും തുടക്കം മുതൽ ശ്രമിച്ചിരുന്നുവെന്ന് നിലവിലെ ഇന്ത്യൻ സർക്കാരിലെ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പരസ്യമായി സമ്മതിക്കുന്നത് ഇതാദ്യമാണ്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആവർത്തിച്ച് ഉന്നയിച്ച ആശങ്ക ശരിവയ്ക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തൽ. നികുതി വിഹിതം നൽകുന്നില്ല എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവരുടെ വാദത്തെ പൊളിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചു നൽകുന്ന പണത്തിൽ തിരിമറികൾ നടക്കുന്നുണ്ടെന്ന ആക്ഷേപം സാമ്പത്തിക വിദഗ്ധരും, സിപിഐ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും നിരന്തരം ഉന്നയിച്ചിരുന്നു.

അദാനി ​ഗ്രൂപ്പ് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടത്തിയ സാമ്പത്തിക തിരിമറി സംബന്ധിച്ച് കഴിഞ്ഞ വർഷം പുറത്തുവിട്ട ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെയാണ് മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുന്നത്. ഫെഡറൽ ഗവൺമെന്റിന്റെ നയങ്ങൾ എങ്ങനെയാണ് സംസ്ഥാനങ്ങളെ സാമ്പത്തികമായി എങ്ങനെ ഞെരുക്കിക്കളഞ്ഞതെന്നും, തങ്ങളുടെ സാമ്പത്തിക സ്ഥിതി പെരുപ്പിച്ചു കാണിക്കുന്നതിനായി അക്കൗണ്ടി​ഗ് തന്ത്രങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം സംസാരിച്ചു. ഒരു പതിറ്റാണ്ട് പഴക്കമുള്ള ബജറ്റിനും മറ്റ് രേഖകൾക്കുമെതിരായ സുബ്രഹ്മണ്യത്തിന്റെ അവകാശവാദങ്ങൾ റിപ്പോർട്ടേഴ്‌സ് കളക്ടീവ് സ്വതന്ത്രമായി പരിശോധിച്ചു. ഒരു ഘട്ടത്തിൽ, സുബ്രഹ്മണ്യം സർക്കാർ ധനസഹായത്തോടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പിന്റെയും വഞ്ചനയുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു, “ഫണ്ണി കേസ്” എന്നാണ് അദ്ദേഹം അതിനെ പരാമർശിച്ചത്.

സെമിനാറിലെ ചർച്ചകൾ പൂർണമായി ലൈവ് സ്ട്രീം ചെയ്തിരുന്നു. ആ വീഡിയോ യൂട്യൂബിൽ ലഭ്യമായിരുന്നു. വെളിപ്പെടുത്തലിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ചോദ്യാവലി അയച്ചതിനെ തുടർന്ന് യൂട്യൂബിൽ ഈ വീഡിയോയ്ക്ക് നിയന്ത്രണം വന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares