Thursday, November 21, 2024
spot_imgspot_img
HomeEntertainmentCinemaപ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴുപ്പമൊന്നും ഇല്ല; ചർച്ചകൾ പ്രാരംഭഘട്ടത്തിൽ: ആഷിഖ് അബു

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴുപ്പമൊന്നും ഇല്ല; ചർച്ചകൾ പ്രാരംഭഘട്ടത്തിൽ: ആഷിഖ് അബു

പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴുപ്പമൊന്നും ഇല്ലെന്ന് സംവിധായകൻ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്നും സംശയങ്ങൾ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ഭാ​ഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം.

പുതിയ സംഘടനയുടെ ഔദ്യോഗികമായ അന്തിമ രൂപം ആയിട്ടില്ല. ശേഷം സംശയങ്ങൾ എല്ലാം തീർക്കുമെന്നാണ് ആഷിഖ് അബു പറഞ്ഞിരിക്കുന്നത്. മാത്രമല്ല ആഷിഖും രാജീവ് രവിയും ചേർന്ന് സംഘടനയുമായി ബന്ധപ്പെട്ട വാർത്താ കുറിപ്പ് ഇന്ന് തന്നെ പുറത്തിറക്കും. ആദ്യം നിർമാതാക്കളുടെ സംഘടയും ശേഷം എല്ലാ മേഖലയിലും ഉള്ളവരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചു. മറ്റ് സംഘടനകൾക്ക് ബധലായി പുതിയ അസോസിയേഷൻ വരുമോ എന്ന ആശങ്കകളും സംശയങ്ങളും ഉയരുന്നുണ്ട്.

സംഘടനയുടെ ആദ്യഘട്ടത്തിൽ പങ്കാളികളായവരാണ് ലിജോ ജോസും ബിനീഷും. പക്ഷേ ഔദ്യോഗിക രൂപത്തിലേക്ക് പെട്ടെന്ന് എത്തുമെന്ന് അവർ കരുതിയിരുന്നില്ല. അതിൻറെ ഒരു ആശയക്കുഴപ്പം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അത് പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആഷിഖ് അബു. അതേസമയം. തുടക്കത്തിൽ തന്നെ പുതിയ സംഘടനയ്ക്ക് അകത്ത് എതിർപ്പ് ഉയരുന്നത് മറ്റ് സംഘടനകൾക്ക് മെച്ചമായി ഭവിക്കുമെന്നും വാദങ്ങൾ ഉയരുന്നുണ്ട്. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ന് രാവിലെയാണ് പുതിയ ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ താൻ ഭാഗമല്ലെന്ന് പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയത്. നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മയോട് താൻ യോജിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും ലിജോ അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ സംഘടനയുടെ ഭാഗമാകാൻ തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ച് ബിനീഷ് ചന്ദ്രയും രംഗത്ത് എത്തിയത്. ആശയം നല്ലതാണെന്നും കത്തിൽ പേര് വച്ചത് തൻറെ അറിവോടെ അല്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares