തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ ദളിത് യുവതി അപമാനിക്കപ്പെട്ട സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി.
സംഭവ ദിവസം സ്‌റ്റേഷനിലെ ജിഡി ചുമതലയുണ്ടായിരുന്ന എഎസ്‌ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു. ബിന്ദുവിനോട് ശുചിമുറിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ പറഞ്ഞത് പ്രസന്നനായിരുന്നു.
കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.