ഓസ്‌കർ വേദിയിൽ താൻ കാർപെന്റേർസിനെ കേട്ടാണ് വളർന്നത് എന്ന എം എം കീരവാണിയുടെ വാക്കുകൾ ആശാരിമാർ എന്നാക്കി മലയാള മാധ്യമങ്ങൾ. ചെറുപ്പകാലം മുതൽ കാർപെന്റേർസ് എന്ന ബാൻഡിന്റെ സംഗീതം ആസ്വദിച്ചാണ് താൻ സംഗീത രംഗത്തേക്ക് തിരിഞ്ഞത് എന്നായിരുന്നു കീരവാണിയുടെ വാക്കുകൾ.
എന്നാൽ കാർപെന്റേർസ് എന്ന് കേട്ടയുടനെ, മലയാള മാധ്യമങ്ങൾ അത് ആശാരിമാർ ആണെന്ന് ഉറപ്പിച്ചു. പിന്നാലെ, ആശാരിമാരുടെ തട്ടുംമുട്ടും കേട്ടാണ് താൻ വളർന്നത് എന്ന നിലയിൽ വാർത്ത പടച്ചുവിട്ടു. ഏഷ്യാനെറ്റും മാധ്യമവും സമകാലിക മലയാളവും മാതൃഭൂമിയുമാണ് ഇത്തരത്തിൽ വാർത്ത നൽകിയത്. അക്കിടി മനസ്സിലായപ്പോൾ ഈ മാധ്യമ സ്ഥാപനങ്ങൾ വാർത്ത തിരുത്തി.
80കളിൽ സ്ഥാപിക്കപ്പെട്ട പ്രസിദ്ധമായ അമേരിക്കൻ ബാൻഡ് ആണ് കാർപെന്റേർസ്.