Sunday, November 24, 2024
spot_imgspot_img
HomeNewsഅഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്; തിയതി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്; തിയതി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ

ന്യുഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢിൽ രണ്ട് ഘട്ടമായും മറ്റിടങ്ങളിൽ ഒറ്റ ഘട്ടമായിട്ടുമാണ് തെരഞ്ഞെടുപ്പ്. മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢിൽ ആദ്യഘട്ടം നവംബർ ഏഴിനും രണ്ടാം ഘട്ടം നവംബർ 17നും നടക്കും. ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനിൽ ഒറ്റഘട്ടമായി നവംബർ 23ന് നടക്കും. ഏറ്റവും ഒടുവിൽ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയിൽ നവംബർ 30നാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് അഞ്ചിടത്തേയും വോട്ടെണ്ണൽ നടക്കുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേക്കും രാജസ്ഥാനിൽ 200 മണ്ഡലങ്ങളിലേക്കും തെലങ്കാനയിൽ 119 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡിൽ 90 മണ്ഡലങ്ങളിലേക്കും മിസോറാമിൽ 40 മണ്ഡലങ്ങൡലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തീയതി പ്രഖ്യാപിച്ചതോടെ അഞ്ച് സംസ്ഥാനങ്ങളിലും മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു.

അഞ്ച് സംസ്ഥാനങ്ങളിലായി 16.14 കോടി വോട്ടർമാരാണ് ഉള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ഇതിൽ 60.2 ലക്ഷം പുതിയ വോട്ടർമാരാണ്. 8.2 കോടി പുരുഷൻമാരും 7.8 കോടി വനിതാ വോട്ടർമാരുമാണ് ഉള്ളത്. രാജ്യത്തെ ആകെ വോട്ടർമാരിൽ ആറിൽ ഒന്ന് പേർ ബൂത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചിടത്തുമായി 1.77 ലക്ഷം പോളിങ് ബുത്തുകൾ ഉണ്ടായിരിക്കും. 1.01 ലക്ഷം പോളിങ് സ്‌റ്റേഷനുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തും

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares