Thursday, November 21, 2024
spot_imgspot_img
HomeKeralaആശാന് പത്മഭൂഷൺ കിട്ടണ്ടേ?; സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമം, വിവാദമായി മകന്റെ...

ആശാന് പത്മഭൂഷൺ കിട്ടണ്ടേ?; സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമം, വിവാദമായി മകന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മകൻ രഘു. അനുഗ്രഹം തേടി വീട്ടിലേക്ക് വരാനുള്ള നീക്കത്തെ എതിർത്തപ്പോൾ, ‘പത്മഭൂഷൺ കിട്ടണ്ടേ’ എന്ന് പ്രമുഖ ഡോക്ടർ ചോദിച്ചതായി രഘു ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ ബിജെപിക്കും, കോൺഗ്രസിനും വേണ്ടി ആരും തങ്ങളെ തേടി വരേണ്ടെന്ന് വ്യക്തമാക്കിയായിരുന്നു രഘുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രഘുവിന്റെ കുറിപ്പ് സുരേഷ് ഗോപിക്ക് എതിരെ ഷെയർ ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. കുറിപ്പ് ചർച്ചയായതിന് പിന്നാലെ, പോസ്റ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

രഘുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല. നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്. പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടർ. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു, ഞാൻ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാൻ അസുഖം വന്നപ്പോൾ ഞാനെ ഉണ്ടായുള്ളൂന്ന്. ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെന്ന്. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോൾ ഡോക്ടർ ആശാന് പത്മഭൂഷൺ കിട്ടണ്ടേന്ന്. അച്ഛൻ അങ്ങനെ എനിക്ക് കിട്ടണ്ടെന്ന് ഇനിയും ആരും ബിജെപിക്കും, കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാൽ മതി.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares