Thursday, November 21, 2024
spot_imgspot_img
HomeEntertainmentCinemaനിലനിൽപ്പിനായുള്ള പോരാട്ടം അടയാളപ്പെടുത്തി "അവകാശികൾ"

നിലനിൽപ്പിനായുള്ള പോരാട്ടം അടയാളപ്പെടുത്തി “അവകാശികൾ”

റിയൽവ്യൂ ക്രിയേഷന്റെ ബാനറിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച അവകാശികൾ എന്ന സിനിമയുടെ പ്രത്യേക പ്രദർശനം (പ്രിവ്യൂ ഷോ) എറണാകുളത്ത് നടന്നു. റവന്യു മന്ത്രി കെ രാജനായിരുന്നു ചടങ്ങിലെ മുഖ്യ അതിഥി. മന്ത്രിയെ കൂടാതെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ എപി ജയചന്ദ്രൻ സിനിമ താരങ്ങളായ ഇർഷാദ്, സോഹൻ സീനു ലാൽ, കുക്കു പരമേശ്വരൻ, വിഷ്ണു വിനയ് തുടങ്ങി നിരവധി പ്രമുഖർ സിനിമ പ്രദർശനത്തിൽ പങ്കെടുത്തു.

കേരളത്തിലാദ്യമായാണ് യുവജന സംഘടനയുടെ സംസ്ഥാന പദവിയിലിരിക്കുന്ന ഒരു വ്യക്തി സിനിമ സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ടി ജി രവി ഇർഷാദ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ടി ജി രവിയുടെ ഇരുന്നൂറ്റിയമ്പതാം ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

രാജ്യത്ത് വ്യാപകമാകുന്ന ഭരണഘടനാ സംരക്ഷണ പോരാട്ടങ്ങളും ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന പ്രതിസന്ധികളും ഒരു മലയാളിയുടെയും അസാമിയുടെയും ജീവിതവുമായി ബന്ധപ്പെടുത്തി ചിത്രം ചർച്ചചെയ്യുന്നു. കേരളത്തിന്റെ ​ഗ്രാമീണ ഭം​ഗിയിലും ജീവിതത്തിലും വർ​ഗീയ വിഷം കലർത്താൻ ശ്രമിക്കുന്നവരെ പുരോ​ഗമന കേരളം എങ്ങനെ നേരിടും എന്നതാണ് സിനിമയുടെ ഇതിവൃത്തം.

നാരായണേട്ടനായി ടി ജി രവിയും അദ്ദേഹത്തിന്റെ മകൻ സേതുവായിട്ട് ഇർഷാദുമാണ് വേഷമിട്ടിരിക്കുന്നത്. രാഷ്ട്രീയ പ്രതിബദ്ധതയുടെ കാര്യത്തിലും മതനിരപേഷയുടെ കാര്യത്തിലും കേരളം എങ്ങനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്ന് ചിത്രം വിശകലനം ചെയ്യുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നുകൊണ്ട് കേരളത്തിലേ വികസനങ്ങളെ ചോദ്യംചെയ്യുന്ന ഉത്തരേന്ത്യൻ ലോബികൾക്കുള്ള മറുപടിയായിരിക്കും ഈ ചിത്രം. പൗരത്വ അവകാശ നിയമം, ശബരിമല തുടങ്ങിയ വർത്തമാന കാലത്തിലെ ഇന്ത്യൻ ജനത നേരിടുന്ന വിഷയങ്ങളുടെ യത്ഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരാൻ സിനിമയ്ക്കായിട്ടുണ്ട്.

ഇർഷാദ്, ടി ജി രവി, ജയരാജ് വാര്യർ ,എം എ നിഷാദ്, സോഹൻ സീനു ലാൽ, അനൂപ് ചന്ദ്രൻ, പാഷാണം ഷാജി, ബേസിൽ പാമ, അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റഫീഖ് അഹമ്മദ് , പർവതി ചന്ദ്രൻ തുടങ്ങിയവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിനീഷ് തമ്പാനാണ്. വിനു പട്ടാട്ട് , ആയില്യൻ കരുണാകരൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് അഖിൽ എ ആർ.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares