തൃശ്ശൂർ: ചിറക്കൽ സദാചാര കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസിന്റെ അനാസ്ഥക്കെതിരെ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. എഐവൈഎഫ് ചേർപ്പ് മണ്ഡലം കമ്മിറ്റി ചിറക്കൽ സെന്ററിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.
സദാചാര ആക്രമണത്തിൽ കൊല ചെയ്യപ്പെട്ട സഹാറിന്റെ കൊലപാതകികളെ ഉടൻ പിടികൂടണമെന്നും പൊലീസിന്റെ അനാസ്ഥ ഇനിയും തുടർന്നാൽ തുടർ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രസാദ് പറേരി മുന്നറിയിപ്പ് നൽകി.
സിപിഐ ചേർപ്പ് മണ്ഡലം സെക്രട്ടറി പി വി അശോകൻ, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ കെ ജോബി, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി ബി ഷാജി,എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം പി എസ് സുഭാഷ്, സിപിഐ കുറുമ്പിലാവ് എൽ സി സെക്രട്ടറി എ ബി ജയപ്രകാശ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അക്ഷയ് ശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിന് എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ.ബി. ഋചിക് സ്വാഗതവും വൈസ് പ്രസിഡന്റ് പി.എസ്. നജീബ് നന്ദിയും രേഖപ്പെടുത്തി. ജനകീയ പ്രതിഷേധത്തിനും തുടർന്ന് നടന്ന പ്രതിഷേധ ജ്വാലയ്ക്കും എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം രേഖ റിതേഷ്, മണ്ഡലം സഹഭാരവാഹികളായ എ.എച്ച്.ഷെജീർ, കിരൺ. ടി.പി എന്നിവർ നേതൃത്വം നൽകി.