കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറിന്റെ ഓഫീസ് പ്രവർത്തനം തടസപ്പെടുത്തി എന്ന കേസിൽ അറസ്റ്റിലായ സിപിഐ ലക്ഷദ്വീപ് അസിസ്റ്റന്റ് സെക്രട്ടറി സൈതലി ബിരേക്കലിന് ജാമ്യം ലഭിച്ചു. കവരത്തി ജില്ലാ കോടതിയാണ് സൈതലി ബിരേക്കലിന് ജാമ്യം അനുവദിച്ചത്. ഒരാഴ്ച കാലത്തെ ജയിൽ വസത്തിനും ശേഷമാണ് അദ്ദാഹത്തിനു ജാമ്യം ലഭിക്കുന്നത്. രണ്ട് വർഷം മുൻപ് ലക്ഷദ്വീപിലെ വിവിധ വിഷയങ്ങളിലുള്ള ചർച്ചചെയ്യുന്നതിനു വേണ്ടി അഡ്വൈസറിന്റെ ചേംബറിൽ സിപിഐ സെക്രട്ടറി സി ടി നജ്മുദ്ധീനും അസിസ്റ്റന്റ് സെക്രട്ടറി സൈതലിയും കവരത്തി ബ്രാഞ്ച് സെക്രട്ടറി നസീറും മുൻ കൂട്ടി പെർമിഷൻ എടുത്തിട്ടാണ് അഡ്വൈസറിന്റെ ചേംബറിൽ എത്തിയത്.
എന്നാൽ സിപിഐ ലക്ഷദ്വീപ് ഘടകം മുൻ കൂട്ടി തയ്യാറാക്കി കൊണ്ടു പോയ ചോദ്യങ്ങൾക്ക് പലതും പ്രകോപിതാനയും രോക്ഷാകുലനായും മറുപടി നൽകിയ ആഡ്വൈസർ പെട്ടന്ന് പൊലീസിനെ വിളിച്ച് 3 നേതാക്കളെയും അറസ്റ്റ് ചെയ്യിപ്പിക്കുകയും 10 ദിവസം ജയിലിൽ അടക്കുകയും പിന്നീട് കോടതി ജാമ്യം അനുവദിച്ചു വിടുകയുമായിരുന്നു. സിപിഐ യുടെ 24-ാം പാർട്ടി കോൺഗ്രസ് നടക്കുന്ന വേളയിൽ ആയിരുന്നു ഈ സംഭവം. അതുകൊണ്ട് തന്നെ വിജയവാടയിലിലേക്ക് പാർട്ടിയുടെ ക്ഷണം ലഭിക്കുമ്പോഴേക്കും ഡെലീഗേറ്റ്സ് ആവേണ്ട മൂന്ന് പേരെയും ഭരണകൂടം ജയിലിൽ അടച്ചിരുന്നു.
കേസ് വിളിക്കുന്ന വിവരം പ്രതികളക്കപ്പെട്ട സിപിഐ നേതാക്കളെയോ അവരുടെ മുഹത്തിയാറിനെയോ പോലും അറിയിക്കാതെയാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐ നേതാക്കൾക്ക് വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ലക്ഷദ്വീപ് സിപിഐ ഘടകം ആരോപിക്കുന്നു. ഇത്തരത്തിൽ അഡ്മിനിസ്ട്രേഷനും ദ്വീപിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത സങ്കടനകളുമെല്ലാം ലക്ഷദ്വീപ് സിപിഐ രൂപീകരിച്ച അന്ന് മുതൽ കമ്മ്യൂണിസ്റ്റ് കാരെ വേട്ടയാടുന്നുണ്ടെന്നും ഇപ്പോൾ അത് ചില പ്രത്യേക രാഷ്ട്രീയ ഘട്ടങ്ങളിലിലേക്ക് മാത്രമായി ചുരുങ്ങുകയുമാണ് ഉണ്ടായതെന്നും സിപിഐ സെക്രട്ടറി സി.ടി നജ്മുദ്ധീൻ വ്യക്തമാക്കി.
ഈ കേസിൽ ഉൾപ്പടെ 2012 മുതലുള്ള മറ്റു പഴയ കേസുകളുടെ വാരണ്ടും തനിക്ക് നില നിൽക്കുന്നുണ്ടെന്നും ഏത് നേരവും അറസ്റ്റ് ഉണ്ടാവമെന്നും നജ്മുദ്ധീൻ കൂട്ടി ചേർത്തു. സൈതലിയുടെ അറസ്റ്റിന് പിന്നാലെ കിൽതാൻ ദ്വീപിലെ 2019ലെ ഒരു കേസിനും മൂന്ന് പേർക്ക് പുതുതായി സമൻസ് വന്നിട്ടുണ്ടെന്നും ഈ കേസുകളുടെയെല്ലാം ആകെ തുക ഒന്നു തന്നെയാണ് എന്നും അത് 2012 മുതൽ സിപിഐ രൂപീകരിച്ചത് മുതൽ ഇന്ന് വരെ നിരന്തര സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് തലവേദന ഉണ്ടാക്കുന്ന ഒരേ ഒരു പ്രസ്ഥാനമേ ലക്ഷദ്വീപിൽ ഉണ്ടായിട്ടുള്ളൂ അത് സിപിഐ ആയത് കൊണ്ട് മാത്രമാണ്. ഈ പന്ത്രണ്ട് വർഷങ്ങൾ കൊണ്ട് സിപിഐ സഖാക്കൾക്ക് എതിരെ അഡ്മിനിസ്‌ട്രേഷന്റെ ഉദ്യോഗസ്ഥർ എടുത്ത കേസുകളുടെ എണ്ണം തന്നെ അതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.