കൊച്ചി: ബാലവേദിയുടെ ജില്ലാ – സംസ്ഥാന കലോത്സവങ്ങൾ ഏപ്രിൽ, മെയ് മാസങ്ങളിലായി സംഘടിപ്പിക്കുവാൻ ബാലവേദി സംസ്ഥാന രക്ഷാധികാരി സമിതി യോഗം തീരുമാനിച്ചു. ബാലവേദി യൂണിറ്റുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ക്യാമ്പ്യയിൻ നടത്തുന്നതിനും യോഗം തീരുമാനമെടുത്തു. എറണാകുളം സി അച്യുതമേനോൻ ഹാളിൽ ചേർന്ന യോഗത്തിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ അദ്ധ്യക്ഷത വഹിച്ചു. ബാലവേദിയുടെ സംസ്ഥാന ചുമതലക്കാരൻ അഡ്വ. കെ രാജൻ, സംസ്ഥാന കൺവീനർ എൻ അരുൺ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ തുടങ്ങിയവർ പങ്കെടുത്തു.