എറണാകുളം: രണ്ടു ദിവസമായി എറണാകുളത്തു നടന്നുവന്ന ബാലവേദി സംസ്ഥാന ശില്പശാല സമാപിച്ചു. സമാപന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
കൺവീനർ എൻ അരുൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവജനക്ഷേമ ബോർഡ് അംഗം ടി ടി ജിസ്മോൻ, കവി എം എം സചീന്ദ്രൻ, ആർ എസ് രാഹുൽ രാജ്, പി കെ രാജേഷ്, ഡിവിൻ ദിനകരൻ, നിമിഷ രാജു തുടങ്ങിയവർ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി എം എം സചീന്ദ്രൻ , സി ഡി ബാബു , സതീഷ് ചാളിപ്പാടം , വി.ടി രതീഷ് , എൽദോസ് യോഹന്നാൻ , ആർ എൽ വി അജയ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.