Sunday, November 24, 2024
spot_imgspot_img
HomeKeralaബാങ്ക് തട്ടിപ്പ്; ഭരണസമിതി അം​ഗത്തെ അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ്

ബാങ്ക് തട്ടിപ്പ്; ഭരണസമിതി അം​ഗത്തെ അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ്

വൈക്കം: നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ ഫിനാൻസ് ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫിന്റെ പ്രതിഷേധം. എഐവൈഎഫ് ടിവിപുരം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്കിനു മുന്നിൽ നടത്തിയത്. ബാങ്ക് ഭരണസമിതി അം​ഗം കൂടിയായ എസ് എൻ ഫിനാൻസ് ഉടമ സഹദേവന്റെ തട്ടിപ്പിനിരയായതിനെ തുടർന്ന് തൈമുറിയൽ അശോകൻ എന്നയാൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടർന്നാണ് സഹദേവന്റെ ബാങ്കിടപാടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും അശോകന്റെ മരണത്തിനുത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് ടിവി പുരം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തിയത്. എഐവൈഎഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം സിപിഐ ജില്ല കൗൺസിൽ അം​ഗം പി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഈ രാജ്യത്തെ പിഴിയുന്ന ബ്ലേഡ് കമ്പനികൾക്ക് ഒത്താശചെയ്യുന്ന സമീപനമാണ് പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്കിലെ ജീവനക്കാർ നടത്തുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സിപിഐ ജില്ല കൗൺസിൽ അം​ഗം പി പ്രദീപ് പറഞ്ഞു.

പള്ളിപ്രത്തശ്ശേരി ബാങ്കിനു മുന്നിൽ നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞത് നേരിയ ഉന്തും തള്ളും ഉണ്ടാക്കി. പിന്നീട് നേതാക്കൾ എത്തി പ്രവർത്തകരെ ശാന്തമാക്കി. പള്ളിപ്രത്തുശ്ശേരി ബാങ്കിന്റെ ഡയറക്ടർ ബോർഡ് അം​ഗം കൂടിയായ സഹദേവന്റെ തട്ടിപ്പിന് ബാങ്കും കൂട്ടുനിന്നുവെന്നാണ് ആരോപണം. മരിച്ച തൈമുറി അശോകന്റെ ആധാരം ബാങ്കിൽ പണയം വച്ച് സഹദേവൻ പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് ബന്ധുക്കൾ പോലീസിനു പരാതി നൽകി. ലോൺ തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിപ്പുറത്ത്ശ്ശേരി സഹകരണബാങ്കിൽ നിന്നും നോട്ടീസ് വന്നപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം അശോകൻ അറിയുന്നത്.

അശോകനെ കബളിപ്പിച്ച് ആധാരം കൈക്കലാക്കിയ സഹദേവൻ തട്ടിപ്പ് പുറത്തായതോടെ പണം ബാങ്കി തിരിച്ചടക്കാമെന്ന് ഉറപ്പ് നൽകി. ബാങ്കിൽ നിന്നും നോട്ടീസ് വന്നതോടെ വണ്ടിചെക്ക് നൽകിയ സഹദേവൻ ഒളിവിൽ പോയി. ഇതിനു പിന്നാലെയാണ് ആത്മഹത്യ കുറിപ്പെഴുതിവച്ച് സഹദേവൻ ജീവനൊടുക്കിയത്. ആദ്യം ബാങ്ക് വായ്പ നിഷേധിച്ചെങ്കിലും ബാങ്ക് ഭരണസമിതി അം​ഗം കൂടിയായ സഹദേവൻ ഇടപെട്ട് ലോൺ അനുവദിപ്പിക്കുകയായിരുന്നു. തട്ടിപ്പിന് സഹകരണബാങ്കിന്റെ മുൻ സെക്രട്ടറിയും ജീവനക്കാരും കൂട്ടുനിന്നുവെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തട്ടിപ്പിനിരയായതിനെ തുടർന്ന് സഹദേവൻ ആത്മഹത്യചെയ്യുന്നത്.

പള്ളപ്രത്തുശ്ശേരി ബാങ്കിനു മുന്നിൽ നടന്ന എഐവൈഎഫിന്റെ പ്രതിഷേധ സമരത്തിൽ മേഖല പ്രസിഡന്റ് അമൽ കൃഷ്ണൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സജി.ബി.ഹരൻ, കെ.കെ അനിൽകുമാർ, മേഖല സെക്രട്ടറി എ. കെ അഖിൽ, കെ.വിഷ്ണു, ശ്രീജി ഷാജി, എം.ജെ ബദരിനാഥ്, എം.എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

തട്ടിപ്പുനടത്തിയ പണവുമായി മുങ്ങിയ സഹദേവനെയും ഭാര്യയേയും അറസ്റ്റ് ചെയ്യാൻ പോലീസിനു ഇതുവരെ ആയിട്ടില്ല, സഹദേവനെതിരെ കൂടുതൽ പേർ പരാതികളുമായി എത്തുന്നുണ്ടെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഒരു ആക്ഷൻ കൗൺസിലിനു നാട്ടുകാർ രൂപം നൽകിയിട്ടുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares