ബംഗളൂരു: വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കർണാടക ബിജെപി ഐടി സെൽ തലവൻ പ്രശാന്ത് മക്കനൂർ അറസ്റ്റിൽ. ഇന്നലെ വൈകീട്ട് പ്രശാന്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ എക്സിൽ പോസ്റ്റ് ചെയ്ത മുസ്ലീം വിദ്വേഷ വിഡിയോക്കെതിരായ പരാതിയിലാണ് അറസ്റ്റ്.
സംവരണവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കോൺഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നൽകുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ. കോൺഗ്രസ് പരാതി നൽകി മൂന്നാം ദിവസം ദൃശ്യങ്ങൾ നീക്കം ചെയ്യാൻ എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു.