റാന്നി: എഐവൈഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭഗത് സിങ് യൂത്ത് ഫോഴ്സ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 17ന് രാവിലെ പത്തുമണിക്ക് റാന്നിയിൽ വച്ചായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുക. ക്യാമ്പിന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം എം വി വിദ്യാധരൻ നിർവഹിക്കും.
അടിയന്തിര-അസാധാരണ സാഹചര്യത്തെ നേരിടാൻ പ്രാദേശികമായി വാർഡ് അടിസ്ഥാനത്തിൽ തന്നെ യുവാക്കളുടെ സേനയുണ്ടാകണം എന്ന വലിയ ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് എഐവൈഎഫ് സംസ്ഥാന ഘടകം ഭഗത്സിംഗ് യൂത്ത് ഫോഴ്സുമായി രംഗത്തെത്തിയത്.
വാര്‍ഡ് തലം വരെ സേനാഗംങ്ങളുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പാലിയേറ്റീവ് പ്രവര്‍ത്തനം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, രക്തദാനം, ദുരന്ത നിവാരണം, ജീവകാരുണ്യം, സന്നദ്ധ സേവനം, എന്നീ മേഖലകളിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുക.കൂടാതെ സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും ഭഗത് സിങ് യൂത്ത് ഫോഴ്സ് ലക്ഷ്യമിടുന്നുണ്ട്.