നിലമ്പൂർ: രാജ്യത്തിന്റെ മോചനത്തിനായി രക്തം നൽകിയാണ് ഭഗത് സിങ് പങ്കാളിയായതെന്നും ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിന്റെ വഴിത്തിരിവായ യുവ ശബ്ദമാണ് അദ്ദേഹത്തിന്റെത് എന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി അഭിപ്രായപ്പെട്ടു.
ഭഗത് സിങ് രക്തസാക്ഷി ദിനത്തിൽ നിലമ്പൂരിലെ എഐവൈഎഫ് മണ്ഡലം കമ്മിറ്റിയും,സന്നദ്ദ സംഘടനയായ ഭഗത് സിങ് യൂത്ത്ഫോഴ്സും ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകുന്ന കാംപയ്ന് ഇന്ന് തുടക്കം കുറിച്ചു. ജില്ലാ ആശുപത്രിയിൽ രക്തത്തിന്റെ ലഭ്യതക്കുറവ് അറിയിച്ചതിനെ തുടർന്നാണ് രക്തദാന ക്യാംപയ്നുമായി എഐവൈഎഫ് മുന്നോട്ട് വന്നത്.
മെഡിക്കൽ ഓഫീസർ ഡോ.കെ കെ പ്രവീണ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സി പി ഐ നിലമ്പൂർ മണ്ഡലം സെക്രട്ടറി എം മുജീബ് റഹ്മാൻ,എഐവൈഎഫ് നേതാക്കളായ പി അരുൺ,ആർ ജയകൃഷ്ണൻ,
ഷിജിൽ എടക്കര,ആർ ഹരികൃഷ്ണൻ,അനൂപ്
വിനയരാജൻ,വി ജി രാജൻ എന്നിവർ നേതൃത്വം നൽകി.