Friday, November 22, 2024
spot_imgspot_img
HomeKeralaഭഗത്സിംഗ് യൂത്ത് ഫോഴ്സിൻ്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തീകരിച്ചു

ഭഗത്സിംഗ് യൂത്ത് ഫോഴ്സിൻ്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തീകരിച്ചു

തൃശൂർ: മഹാദുരന്തങ്ങളേയും, രോഗാദുര കാലത്തേക്കും അതിജീവിച്ച ജനതയാണ് നമ്മുടേത്. കഴിഞ്ഞ രണ്ട് പ്രളയ-പ്രകൃതി ദുരന്ത കാലത്തും ജില്ലയിലും, കേരളമൊട്ടാകെയും പ്രതിരോധത്തിൻ്റെ വലിയ കുട ചൂടിയവരായിരുന്നു എഐവൈഎഫ് പ്രവർത്തകർ. 2018 ലെ പ്രളയം ജലംകൊണ്ട് നമുക്കേൽപ്പിച്ച മുറിവ് ചെറുതല്ല. അർദ്ധരാത്രിയിൽ ജീവിത സ്വപ്നങ്ങൾക്കുമേൽ ദുരന്തജലം ഇരച്ചുകയറുമ്പോൾ ഓരോ പ്രദേശങ്ങളിലും സമാനതകളില്ലാത്ത ജീവൻ രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിച്ച ഭഗത്സിംഗ് യൂത്ത് ഫോഴ്സ് ഇന്ന് ജില്ലയിൽ പ്രതിരോധത്തിൻ്റെ യുവജന സേനയായി വളർന്നു.

അടിയന്തിര-അസാധാരണ സാഹചര്യത്തെ നേരിടാൻ പ്രാദേശികമായി വാർഡ് അടിസ്ഥാനത്തിൽ തന്നെ യുവാക്കളുടെ സേനയുണ്ടാകണം എന്ന വലിയ ദർശനത്തിലാണ് എഐവൈഎഫ് സംസ്ഥാന ഘടകം ഭഗത്സിംഗ് യൂത്ത് ഫോഴ്സിൻ്റെ സംസ്ഥാന ക്യാമ്പ് കഴിഞ്ഞ മാസത്തിൽ കൊല്ലത്തെ ഇടമണ്ണിൽ പരിശീലനം പൂർത്തിയാക്കിയത്.

സമിശ്രമായ ഭൂമിശാസ്ത്രപരമായ നിരവധി പ്രത്യേകതകളുള്ള ജില്ലയാണ് തൃശൂർ. കടൽ, കായൽ, പാടശേഖര, മലയോര മേഖലകൾ വ്യത്യസ്തമായി വ്യാപിച്ചിരിക്കുന്ന ജില്ലയിൽ അതിന് അനുസൃതമായി സുഗമ രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യമാണ് ജില്ലയിലെ എഐവൈഎഫ് യൂത്ത് ഫോഴ്സിനുള്ളത്.

തീരദേശ പ്രദേശമായ കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് തീരത്തെ കേന്ദ്രമാക്കി കഴിഞ്ഞ ദിവസം ജില്ലാ യൂത്ത് ഫോഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ പതിനാല് മണ്ഡലങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത യൂത്ത് ഫോഴ്സ് സേനാ അംഗങ്ങയാണ് ക്യാമ്പിൽ പങ്കെടുത്തത്. വിവിധ ജീവൻ രക്ഷാ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന നിരവധി വിദഗ്ധർ വ്യത്യസ്ത വിഷയങ്ങളിൽ പ്രാടിക്കൽ- തിയറി ക്ലാസുകളും നൽകി.

അപകടത്തിൽ പെടുന്ന മനുഷ്യർക്കും, മൃഗങ്ങൾക്കും പ്രഥമ ശിശ്രൂഷ നൽകുന്ന രീതികൾ റോവർ കമ്മീഷണർ ഫസ്റ്റ് ട്രെയിൻ കൂടി ആയിട്ടുള്ള പ്രസാദ് മാസ്റ്ററും സംഘാംഗങ്ങളും പരിശീലിപ്പിച്ചു. റോഡ് അപകടങ്ങൾ, ഇലട്രിക്ക് ഷോക്ക്, ഫയർ,പാമ്പുകടി,ആഴക്കയക്കളിൽ നിന്ന് ജീവൻ രക്ഷപ്പെടുത്തുന്ന ഫിഷർമാൻസ് കെയർനോട്ട്, വിവിധ ഓർത്തോ ബാൻ്റേജുകൾ, സ്പോട്ട് സ്ട്രച്ചർ മേക്കിംഗ് തുടങ്ങിയയായിരുന്നു പ്രഥമ ശിശ്രൂഷ വിഭാഗത്തിൽ പരിശീലനം.

വനിതകൾക്കും, പുരുഷൻമാർക്കും മനുഷ്യരിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള അക്രമണങ്ങളിൽ സ്വയം രക്ഷാർദ്ദം ഉപയോഗപ്പെടുത്തേണ്ട സെൽഫ് ഡിഫൻസ് പ്രാടിക്കൽ സെഷൻ യൂത്ത് ഫോഴ്സ് അംഗവും കരാത്തെ ബ്ലാക്ക് ബെൽറ്റ് ഡിഫൻസ് ട്രൈനി സിനിയും ക്ലാസുകൾ നയിച്ചു. കയർ ഉപയോഗിച്ചുള്ള വിവിധ ജീവൻരക്ഷാ കുരുക്കളെ കുറിച്ച് മൗണ്ട്നറി ട്രെയിനി കൂടിയായ ഷഫീറും, തുടർന്ന് കേരളത്തിൻ്റെ സ്വന്തം സേനയായ മത്സൃ തൊഴിലാളികൾ കായലിലും, കടലിലുമായി യൂത്ത് ഫോഴ്സ് പ്രവർത്തകർക്ക് രക്ഷാപ്രവർത്തന രീതികളും പരിശീലിപ്പിച്ചു.ബോട്ട് അപകടങ്ങൾ, പ്രളയം തുടങ്ങിയ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട ജാഗ്രതയേയും വ്യത്യസ്തമായി ലൈഫ് ലിഫ്റ്റിംഗ് രീതികളുടേയും പരിശീലനം മത്സ്യതൊഴിലാളികൾ തന്നെയാണ് പരിശീലിപ്പിപ്പിച്ചത്.

ജില്ലയിലെ എഐവൈഎഫ് ഭഗത്സിംഗ് യൂത്ത് ഫോഴ്സിൻ്റെ ആദ്യ ബാച്ചാണ് അഴീക്കോട് പരിശീലനം പൂർത്തീകരിച്ചത്.ഒരു ജില്ലാ ക്യാപ്റ്റനും, 3 വൈസ് ക്യാപ്റ്റൻമാരും അടങ്ങുന്ന 60 അംഗങ്ങളാണ് ആദ്യ ബാച്ചിൽ. തുടർന്ന് മണ്ഡലം, പഞ്ചായത്ത്, വാർഡ് തലങ്ങളിലേക്ക് യൂത്ത് ഫോഴ്സ് പരിശീലനം വ്യാപിക്കും.

സഖാവ് പന്ന്യന്‍ രവീന്ദ്രന്റെ ജീവിതം കേരളത്തിലെ എഐവൈഎഫിന്റെ ചരിത്രം കൂടിയാണ്. ഐതിഹാസികമായ സമരങ്ങളുടെ, സംഘടന വളര്‍ന്നതിന്റെ, പരിഹസിച്ചവര്‍ക്കും വെല്ലുവിളിച്ചവര്‍ക്കും ആശങ്കപ്പെട്ടവര്‍ക്കും മുന്നില്‍ സംഘടന നെഞ്ചു വിരിച്ച് എഴുന്നേറ്റു നിന്നതിന്റെ കഥ പറയുകയാണ് രവിയേട്ടന്‍.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares