തൃശ്ശൂർ: മണലൂർ വാടാനപ്പള്ളി പൊക്കാഞ്ചേരി തീരദേശ പ്രദേശങ്ങളിൽ കടൽ കയറിയതിനേ തുടർന്ന് നശിച്ച റോഡിനു പുനുക്രമീകകരിച്ച് എഐവൈഎഫിന്റെ ഭഗത് സിങ് യൂത്ത് ഫോഴ്സ് പ്രവർത്തകർ. കടലിൽ നിന്നുള്ള ശക്തമായ തിരമാലകളേ തുടർന്ന് മണ്ണ് അടിഞ്ഞുകൂടി സഞ്ചാര യോഗ്യമല്ലാതെ കിടന്നിരുന്ന റോഡാണ് ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ വോളന്റിയർമാരുടെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി മാറ്റിയത്.
ഭഗത് സിങ് യൂത്ത് ഫോഴ്സ് മണലൂർ മണ്ഡലം ഭാരവാഹികളായ സജീഷ്, ജിബീഷ് , മേഖല സെക്രട്ടറി എ ബി ബിജീഷ്, പ്രസിഡന്റ് നവീൻ, ആദർശ്, സുരേഷ്, നൗഫൽ, ഷിബു. അക്ഷയ് തുടങ്ങിയവർ വൃത്തിയാക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.