സേവ് ഇന്ത്യ മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായ് കൈപ്പമംഗലം മണ്ഡലത്തിൽ എഐവൈഎഫ് വിളംബര റാലി സംഘടിപ്പിച്ചു. ചെന്ത്രാപ്പിന്നി മുതൽ അഴീക്കോട് വരെ ഭഗത് സിങ് യൂത്ത്ഫോഴ്സിന്റെ ജഴ്സിയണിഞ്ഞ പ്രവർത്തകരാണ് റാലിയുടെ ഭാഗമായത്. നൂറോളം ഇരുചക്ര വാഹനങ്ങൾ വിവിധ മേഖല കമ്മിറ്റികളിൽ നിന്നും അണിനിരന്നു.
റാലിയുടെ ഫ്ലാഗ് ഓഫ് ഇ.ടി.ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം.അനോഗ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ല വൈസ് പ്രസിഡന്റ് സി.കെ.ശ്രീരാജ്, മണ്ഡലം സെക്രട്ടറി കെ.എ.ഷിഹാബ്, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി.മീനൂട്ടി, ജില്ല സെക്രട്ടറി കെ.എ.അഖിലേഷ്, എഐവൈഎഫ് ജില്ല കമ്മിറ്റി അംഗങ്ങളായ ബി.ജി.വിഷ്ണു, എം.എസ്.നിഖിൽ, സിപിഐ ലോക്കൽ സെക്രട്ടറിമാരായ പി.സി.രാജീവ്, സി.ബി.അബ്ദുൾ സമദ് എന്നിവർ പങ്കെടുത്തു.
വിളംബര റാലിയുടെ പ്രചരണ വാഹനവും, തൊട്ട് പുറകിലായ് ഭഗത് സിംഗ് യൂത്ത്ഫോഴ്സ് പ്രവർത്തകരും ആവേശപൂർവ്വം പ്രചരണത്തിൽ ഭാഗമായ്. തുടർന്ന് അഴീക്കോട് നടന്ന സമാപന യോഗം ഭഗത് സിങ് യൂത്ത്ഫോഴ്സ് ജില്ല ക്യാപ്റ്റൻ ടി.വി.വിബിൻ ഉദ്ഘാടനം ചെയ്തു. കെ.എം.അനോഗ് അധ്യക്ഷനായിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി ടി.പി.രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ.എ.ഷിഹാബ് സ്വാഗതം പറഞ്ഞ യോഗത്തിൽ, ജില്ല കമ്മിറ്റി അംഗം അരുൺജിത്ത് കാനപ്പിള്ളി നന്ദി പറഞ്ഞു. സിപിഐ മണ്ഡലം അസി.സെക്രട്ടറി അഡ്വ.എ.ഡി.സുദർശനൻ, മണ്ഡലം സെക്രട്ടറിയേറ്റഗം വി.എ.കൊച്ചുമൊയ്തീൻ, എ.കെ.പ്രദീപൻ, പി.എച്ച്.റാഫി, ഇ.കെ.ലെനിൻ എന്നിവർ പങ്കെടുത്തു.