മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരൂർ ആതവനാട് ഇപികെ നഗർ പ്രദേശത്ത് ഭഗത് സിങ് യൂത്ത് ഫോഴ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടന്നു. വർഷങ്ങളായി കല്ലും മണ്ണും നിറഞ്ഞ ഓവ് ചാലുകൾ കനത്ത മഴയെപ്പോലും വകവെക്കാതെ വൃത്തിയാക്കി വെള്ളമൊഴുക്ക് സുഖമമാക്കി.
ഇതിനെ തുടർന്ന് പ്രദേശത്ത് റോഡിലൂടെയടക്കം നിറഞ്ഞു കവിഞ്ഞു ഒഴുകിയിരുന്ന വെള്ളം ഇറങ്ങി തുടങ്ങി. ശുചീകരണ പ്രവർത്തികൾക്ക് ഭഗത് സിങ് യൂത്ത് ഫോഴ്സ് അംഗങ്ങളായ അഭിലാഷ്, സർഫുദ്ദീൻ, അനീഷ്, റഷീദ്, ശ്രീഹരി തുടങ്ങിയവർ നേതൃത്വം നൽകി.